image

9 May 2022 6:50 AM GMT

Visa and Emigration

കുവൈറ്റ് - ഖത്തര്‍ പൗരന്മാര്‍ക്ക് ഇനി ഷെന്‍ഗന്‍ വിസ വേണ്ടി വരില്ല

MyFin Desk

കുവൈറ്റ് - ഖത്തര്‍ പൗരന്മാര്‍ക്ക് ഇനി ഷെന്‍ഗന്‍ വിസ വേണ്ടി വരില്ല
X

Summary

കുവൈറ്റ് സിറ്റി : കുവൈറ്റിനും ഖത്തറിനും ഇനി ഷെന്‍ഗന്‍ വിസ ആവശ്യം വരില്ല. ഒരു വര്‍ഷത്തിനകം ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ വിസാ ഇളവ് ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ പാര്‍ലമെന്റ് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച് അംഗീകാരം ലഭിക്കാനുണ്ട്. ഈ നടപടിക്രമങ്ങള്‍ ഏകദേശം 2023നകം പൂര്‍ത്തിയാകും. ഇതോടെ ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെന്‍ഗന്‍ വിസ ഇല്ലാതെ തന്നെ ഈ പ്രദേശത്തേക്ക് എത്താന്‍ സാധിക്കുമെന്ന് ചുരുക്കം. അതുവരെ നിലവില്‍ […]


കുവൈറ്റ് സിറ്റി : കുവൈറ്റിനും ഖത്തറിനും ഇനി ഷെന്‍ഗന്‍ വിസ ആവശ്യം വരില്ല. ഒരു വര്‍ഷത്തിനകം ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ഷെന്‍ഗന്‍ വിസാ ഇളവ് ലഭിക്കും. യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ പാര്‍ലമെന്റ് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച് അംഗീകാരം ലഭിക്കാനുണ്ട്. ഈ നടപടിക്രമങ്ങള്‍ ഏകദേശം 2023നകം പൂര്‍ത്തിയാകും.

ഇതോടെ ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെന്‍ഗന്‍ വിസ ഇല്ലാതെ തന്നെ ഈ പ്രദേശത്തേക്ക് എത്താന്‍ സാധിക്കുമെന്ന് ചുരുക്കം. അതുവരെ നിലവില്‍ ലഭ്യമാകുന്ന വിസ ചട്ടങ്ങള്‍ പിന്തുടരണം. ഷെന്‍ഗെന്‍ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളിലെ യാത്രികര്‍ക്ക് 90 മുതല്‍ 180 ദിവസങ്ങള്‍ വരെ അവിടെ താമസിക്കാന്‍ സാധിക്കും.

നിലവില്‍ 60ല്‍ അധികം രാജ്യങ്ങള്‍ക്കാണ് ഷെന്‍ഗന്‍ വിസ നേടാന്‍ അനുമതിയുള്ളത്. 26 യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഷെന്‍ഗന്‍ ഏരിയ (പ്രദേശം) എന്ന് പറയുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തി നിയന്ത്രണങ്ങളുമില്ല. ഒറ്റ വിസ കൊണ്ട് ഈ രാജ്യങ്ങളിലെല്ലാം യാത്ര ചെയ്യാം എന്നതായിരുന്നു ഷെന്‍ഗന്‍ വിസയുടെ ഗുണം. വിസ ഇളവ് സംബന്ധിച്ച പ്രഖ്യാപനം യൂറോപ്യന്‍ യൂണിയനിലെ കുവൈറ്റ് മിഷന്‍ സ്വാഗതം ചെയ്തു.