image

12 May 2022 6:35 AM GMT

NRI

യുകെയുടെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷനെ അറിയാം

MyFin Desk

യുകെയുടെ പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷനെ അറിയാം
X

Summary

പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ട് യുകെ. ഇനു മുതല്‍ യുകെയിലേക്ക് കുടിയേറണമെങ്കില്‍ ഇതു പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. രണ്ട് തരത്തിലുള്ള പോയിന്റുകളാണുള്ളത്. മാന്‍ഡേറ്ററി പോയിന്റും ട്രെഡബിള്‍ പോയിന്റും. ഇമിഗ്രേഷനു വേണ്ടി അപേക്ഷിക്കണമെങ്കില്‍ നിര്‍ബന്ധമായും വേണ്ടതാണ് മാന്‍ഡേറ്ററി പോയിന്റ് എന്നത്. യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ കുറഞ്ഞത് 70 പോയിന്റാണ് വേണ്ടത്. 70 എന്ന നിര്‍ബന്ധ പരിധിയിലേക്ക് എത്തുവാനാണ് ട്രേഡബിള്‍ പോയിന്റുകള്‍ ഉപയോഗിക്കുന്നത് (സ്വാപ്പിംഗ്). യുകെ ഇമിഗ്രേഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങളും അവയുടെ പോയിന്റും ചുവടെ […]


പോയിന്റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്ത് വിട്ട് യുകെ. ഇനു മുതല്‍ യുകെയിലേക്ക് കുടിയേറണമെങ്കില്‍ ഇതു പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വരും. രണ്ട് തരത്തിലുള്ള പോയിന്റുകളാണുള്ളത്. മാന്‍ഡേറ്ററി പോയിന്റും ട്രെഡബിള്‍ പോയിന്റും. ഇമിഗ്രേഷനു വേണ്ടി അപേക്ഷിക്കണമെങ്കില്‍ നിര്‍ബന്ധമായും വേണ്ടതാണ് മാന്‍ഡേറ്ററി പോയിന്റ് എന്നത്. യുകെയില്‍ ജോലി ചെയ്യണമെങ്കില്‍ കുറഞ്ഞത് 70 പോയിന്റാണ് വേണ്ടത്. 70 എന്ന നിര്‍ബന്ധ പരിധിയിലേക്ക് എത്തുവാനാണ് ട്രേഡബിള്‍ പോയിന്റുകള്‍ ഉപയോഗിക്കുന്നത് (സ്വാപ്പിംഗ്). യുകെ ഇമിഗ്രേഷന്‍ സംബന്ധിച്ച മാനദണ്ഡങ്ങളും അവയുടെ പോയിന്റും ചുവടെ ചേര്‍ക്കുന്നു.


മൂന്നു വര്‍ക്ക് വിസകള്‍ മുഖ്യം

പ്രധാനമായും മൂന്ന് വര്‍ക്ക് വിസകളാണ് യുകെ ഇമിഗ്രേഷനിലുള്ളത്. തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് വേണ്ടിയുള്ള സ്‌കില്‍ഡ് വര്‍ക്കര്‍ വിസയാണ് ഇതില്‍ ആദ്യത്തേത്. യുകെയിലെ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച സ്ഥാപനത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തിയ ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ള വ്യക്തികള്‍ക്കുള്ളതാണ് ഗ്ലോബല്‍ ടാലന്റ് റൂട്ട് വിസ. യുകെയില്‍ താമസിക്കുവാനും ജോലി ചെയ്യുവാനും ബിരുദധാരികളെ സഹായിക്കുന്നതാണ് ഗ്രാജ്യുവേറ്റ് റൂട്ട് വിസ എന്നത്. ഇത് പ്രകാരം ഏതു തരം സ്‌കില്‍ ലെവല്‍ ഉള്ളവര്‍ക്കും രണ്ട് വര്‍ഷം വരെയും ഡോക്ടറല്‍ ഡിഗ്രിയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെയും യുകെയില്‍ താമസിച്ച് ജോലി ചെയ്യാം. മാത്രമല്ല ഗ്രാജ്യുവേറ്റ് വിസയുള്ളവരെ ജോലിക്കെടുക്കാന്‍ സ്പോണ്‍സര്‍ ലൈസന്‍സ് ആവശ്യമില്ല.