image

26 May 2022 8:05 AM IST

Banking

ഖത്തർ ലോകകപ്പ് പ്ലേയ് ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇന്ന് മുതൽ

MyFin Bureau

ഖത്തർ ലോകകപ്പ് പ്ലേയ് ഓഫ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഇന്ന് മുതൽ
X

Summary

ഖത്തർ ഫുട്ബാൾ അസോസിയേഷൻ വെബ്സൈറ്റ് വഴി ഇന്ന് വൈകുന്നേരം മുതൽ ലോകകപ്പ് ഫുട്ബോൾ പ്ലേയോഫ്‌ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കും. ആരാധകർക്ക് പ്രിന്റ് അറ്റ് ഹോം ടിക്കറ്റുകളോ ഇ-ടിക്കറ്റുകളോ തിരഞ്ഞെടുക്കാം. 2022 ലെ ഖത്തർ  ഫിഫ ലോകകപ്പിന് 29 ടീമുകൾ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു, കളിക്കാൻ രണ്ട് സ്ലോട്ടുകൾ മാത്രം ബാക്കി. അഹ്മദ് ബിൻ അലി സ്റ്റേഡിയത്ത് വച്ചാണ് ഖത്തർ  ലോകകപ്പ് ഫുട്ബോൾ പ്ലേയോഫ്‌ മത്സരങ്ങൾ നടക്കുക.  എല്ലാ കളികളും രാത്രി 9 മണിക്ക് ആരംഭിക്കും. ജൂൺ 7 […]


ഖത്തർ ഫുട്ബാൾ അസോസിയേഷൻ വെബ്സൈറ്റ് വഴി ഇന്ന് വൈകുന്നേരം മുതൽ ലോകകപ്പ് ഫുട്ബോൾ പ്ലേയോഫ്‌ മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിക്കും. ആരാധകർക്ക് പ്രിന്റ് അറ്റ് ഹോം ടിക്കറ്റുകളോ ഇ-ടിക്കറ്റുകളോ തിരഞ്ഞെടുക്കാം.
2022 ലെ ഖത്തർ ഫിഫ ലോകകപ്പിന് 29 ടീമുകൾ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു, കളിക്കാൻ രണ്ട് സ്ലോട്ടുകൾ മാത്രം ബാക്കി. അഹ്മദ് ബിൻ അലി സ്റ്റേഡിയത്ത് വച്ചാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ പ്ലേയോഫ്‌ മത്സരങ്ങൾ നടക്കുക. എല്ലാ കളികളും രാത്രി 9 മണിക്ക് ആരംഭിക്കും.
ജൂൺ 7 ചൊവ്വാഴ്ച നടക്കുന്ന എഎഫ്‌സി പ്ലേ ഓഫിൽ ഓസ്‌ട്രേലിയയും യുഎഇയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയി ജൂൺ 13 തിങ്കളാഴ്ച നടക്കുന്ന ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ പെറുവിനെ നേരിടും. ജൂൺ 14 ചൊവ്വാഴ്ച, കോസ്റ്റാറിക്കയും ന്യൂസിലൻഡും തമ്മിലാണ് പോരാട്ടം.