Summary
പ്രവാസികളുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി രൂപീകരിച്ച 'കേരള പ്രവാസി അസോസിയേഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചു. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വോട്ടവകാശം അനുവദിക്കണമെന്ന് നിയമപോരാട്ടം നടത്തുകയും, സുപ്രീം കോടതിക്ക് ഹർജി നൽകുകയും ചെയ്‌ത ഈ സംഘടനയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ല, സംസ്ഥാന കമ്മിറ്റികൾ തുടങ്ങിയവ രൂപീകരിച്ചാണ് 36 അംഗങ്ങളുള്ള ദേശീയ കൗൺസിലിന്‍റെ കീഴിൽ സംഘടന പ്രവർത്തനം നടത്തുക. കേരള പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് വഴി അംഗത്വമെടുക്കാം. വാർഡ് തലത്തിലുള്ള കമ്മിറ്റി രൂപീകരണവും […]
പ്രവാസികളുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി രൂപീകരിച്ച 'കേരള പ്രവാസി അസോസിയേഷന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചു.
ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വോട്ടവകാശം അനുവദിക്കണമെന്ന് നിയമപോരാട്ടം നടത്തുകയും, സുപ്രീം കോടതിക്ക് ഹർജി നൽകുകയും ചെയ്‌ത ഈ സംഘടനയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്.
പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ല, സംസ്ഥാന കമ്മിറ്റികൾ തുടങ്ങിയവ രൂപീകരിച്ചാണ് 36 അംഗങ്ങളുള്ള ദേശീയ കൗൺസിലിന്‍റെ കീഴിൽ സംഘടന പ്രവർത്തനം നടത്തുക.
കേരള പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് വഴി അംഗത്വമെടുക്കാം. വാർഡ് തലത്തിലുള്ള കമ്മിറ്റി രൂപീകരണവും തുടർന്നുള്ള പ്രവർത്തനവും മെമ്പർഷിപ് ക്യാമ്പയിനിലൂടെ സാധ്യമാക്കാനാണ് അസോസിയേഷന്റെ തീരുമാനം.
അസോസിയേഷന്റെ ദേശീയ ചെയർമാനായി രാജേന്ദ്രൻ വെള്ളപ്പാലത്തിനെ തിരഞ്ഞെടുത്തു. ദേശീയ കൗൺസിൽ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്താണ്.
പഠിക്കാം & സമ്പാദിക്കാം
Home
