Summary
ഉയർന്ന് വരുന്ന താപനിലയും തൊഴിലാളികളുടെ ക്ഷേമവും കണക്കിലെടുത്തു കുവൈറ്റ് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം 12 കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി. കുവൈറ്റ് മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ജൂൺ ഒന്നുമുതൽ കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരുന്നു. പകൽ പതിനൊന്നിനും നാലിനും ഇടയിൽ പുറംതൊഴിലാളികൾ തൊഴിലിൽ ഏർപ്പെടരുത് എന്നതാണ് നിയമം. നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനിയും ഇതാവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസൈൻ […]
ഉയർന്ന് വരുന്ന താപനിലയും തൊഴിലാളികളുടെ ക്ഷേമവും കണക്കിലെടുത്തു കുവൈറ്റ് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം 12 കമ്പനികൾ ലംഘിച്ചതായി കണ്ടെത്തി.
കുവൈറ്റ് മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
ജൂൺ ഒന്നുമുതൽ കുവൈത്തിൽ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയിരുന്നു. പകൽ പതിനൊന്നിനും നാലിനും ഇടയിൽ പുറംതൊഴിലാളികൾ തൊഴിലിൽ ഏർപ്പെടരുത് എന്നതാണ് നിയമം.
നിയമലംഘനം നടത്തിയ കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനിയും ഇതാവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധക സംഘത്തിന് നേതൃത്വം നൽകിയ എൻജിനീയർ ഹുസൈൻ അൽ ബനായി വ്യക്തമാക്കി. കൂടാതെ, കമ്പനി ഫയൽ മരവിപ്പിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.
ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന തോതിലാണ് പിഴ ഈടാക്കുന്നത്. ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും.
പഠിക്കാം & സമ്പാദിക്കാം
Home
