image

28 Sep 2022 2:21 AM GMT

Visa and Emigration

യുഎസ് സന്ദര്‍ശക വിസ: നടപടികള്‍ വേഗത്തിലാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി

MyFin Desk

യുഎസ് സന്ദര്‍ശക വിസ: നടപടികള്‍ വേഗത്തിലാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി
X

Summary

യുഎസ് സന്ദര്‍ശക വിസയുടെ അപേക്ഷാ പ്രൊസസ്സിംഗിനായുള്ള കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒട്ടനവധി ഇന്ത്യാക്കാരുടെ വിസ അപേക്ഷ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. യുഎസ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് 800 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസയുള്‍പ്പടെയുള്ളവയ്ക്ക് അപേക്ഷിച്ചവര്‍ക്ക് 400 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനമാണ് വിസ പ്രോസസ്സിംഗിനെ […]


യുഎസ് സന്ദര്‍ശക വിസയുടെ അപേക്ഷാ പ്രൊസസ്സിംഗിനായുള്ള കാലയളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഒട്ടനവധി ഇന്ത്യാക്കാരുടെ വിസ അപേക്ഷ തീര്‍പ്പാക്കാതെ കിടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
യുഎസ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് 800 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. സ്റ്റുഡന്റ് വിസയുള്‍പ്പടെയുള്ളവയ്ക്ക് അപേക്ഷിച്ചവര്‍ക്ക് 400 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നുവെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കോവിഡ് വ്യാപനമാണ് വിസ പ്രോസസ്സിംഗിനെ ബാധിച്ചതെന്ന് ആന്റണി ബ്ലിങ്കന്‍ ചൂണ്ടിക്കാട്ടുന്നു.
ഗ്രീന്‍ കാര്‍ഡും വേഗത്തിലാക്കും
ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് അടുത്തിടെ അറിയിച്ചിരുന്നു. ഗ്രീന്‍ കാര്‍ഡ് പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം ആറ് മാസമായി കുറയ്ക്കണമെന്നുള്ള പ്രസിഡന്‍ഷ്യന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ വൈറ്റ് ഹൗസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന.
മാത്രമല്ല കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ നടപടിക്രമങ്ങള്‍ 2023 ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്. ഇതിന് സര്‍ക്കാര്‍ പൂര്‍ണ അംഗീകാരം നല്‍കിയാല്‍ ഇന്ത്യയില്‍ നിന്നടക്കം ഒട്ടേറെ വിദേശികള്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാന്‍ സാധിക്കും.
ഈ വര്‍ഷം മേയിലാണ് ഉപദേശക കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. മെയ് 12-ന് അംഗീകരിക്കുകയും ആഗസ്റ്റ് 24-ന് പ്രസിഡന്റിന് കൈമാറുകയും ചെയ്ത ശുപാര്‍ശകള്‍ വിശദമാക്കുന്ന ഉദ്ഘാടന റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചയാണ് പുറത്തിറക്കിയത്.
പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനായി അയയ്ക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണ്‍സില്‍ ഇപ്പോള്‍ ശുപാര്‍ശ അവലോകനം ചെയ്യുകയാണ്. മാത്രമല്ല വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ 365 ദിവസത്തേക്ക് നീട്ടാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.