image

16 Oct 2022 4:37 AM IST

News

മെഡിക്കൽ എക്സാമിനേഷൻ: ഇളവ് പ്രഖ്യാപിച്ച് കാനഡ

MyFin Desk

മെഡിക്കൽ എക്സാമിനേഷൻ: ഇളവ് പ്രഖ്യാപിച്ച് കാനഡ
X

Summary

താൽക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകൾക്ക് മെഡിക്കൽ എക്സാമിനേഷൻ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കാനഡ. നിലവിൽ കാനഡയിൽ താമസിക്കുന്നവരും കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകൾക്കാണ് ഇളവ് ബാധകമാവുക എന്നും റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് ഓഫ് കാനഡ (ഐ ആർ സി സി) അധികൃതർ അറിയിച്ചു. ഇവർ പുതിയ താൽക്കാലിക, പെർമെൻറ് റസിഡൻസ്നായി കാനഡയിൽ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവർ ആയിരിക്കണം. മാത്രമല്ല ഇവർ കഴിഞ്ഞ അഞ്ചുവർഷത്തിനകം ഇമിഗ്രേഷൻ മെഡിക്കൽ എക്സാം പാസായവരും, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇളവ് […]


താൽക്കാലിക-സ്ഥിര താമസത്തിനായി അപേക്ഷിച്ച 1.8 ലക്ഷം ആളുകൾക്ക് മെഡിക്കൽ എക്സാമിനേഷൻ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കാനഡ. നിലവിൽ കാനഡയിൽ താമസിക്കുന്നവരും കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലാത്തതുമായ ആളുകൾക്കാണ് ഇളവ് ബാധകമാവുക എന്നും റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് ഓഫ് കാനഡ (ഐ ആർ സി സി) അധികൃതർ അറിയിച്ചു.

ഇവർ പുതിയ താൽക്കാലിക, പെർമെൻറ് റസിഡൻസ്നായി കാനഡയിൽ നിന്നുകൊണ്ടുതന്നെ അപേക്ഷിച്ചവർ ആയിരിക്കണം. മാത്രമല്ല ഇവർ കഴിഞ്ഞ അഞ്ചുവർഷത്തിനകം ഇമിഗ്രേഷൻ മെഡിക്കൽ എക്സാം പാസായവരും, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവരും ആയിരിക്കണമെന്നും അറിയിപ്പിലുണ്ട്. ഇളവ് 2024 ഒക്ടോബർ ആറുവരെ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.