image

14 Feb 2023 12:15 PM IST

NRI

കുവൈത്തിലെ ലിബറേഷന്‍ ടവറിന് മുകളില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങിയാലോ?

Gulf Bureau

കുവൈത്തിലെ ലിബറേഷന്‍ ടവറിന് മുകളില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങിയാലോ?
X

Summary

  • കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണവും ദേശീയ ഐക്കണുകളിലെ തന്നെ പ്രധാനിയുമാണ് ലിബറേഷന്‍ ടവര്‍


കുവൈത്തിലെ ലിബറേഷന്‍ ടവറിന് മുകളില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങിയാലോ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ അതൊരു സ്വപനം മാത്രമായി അവശേഷിപ്പിക്കേണ്ടതില്ല. അതിനുളള ഇതാ അവസരം ഒരുങ്ങുകയാണ്.

കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണവും ദേശീയ ഐക്കണുകളിലെ തന്നെ പ്രധാനിയുമാണ് ലിബറേഷന്‍ ടവര്‍. ഇതിനു മുകളില്‍ റെസ്റ്റോറന്റ് ആരംഭിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കുവൈത്ത് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലാണ് റെസ്റ്റോറന്റ് ഒരുക്കുകയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. റെസ്റ്റോറന്റ് ആരംഭിച്ചാല്‍ അത് 10 വര്‍ഷത്തെ പാട്ടത്തിനാണ് നല്‍കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

ക്യാപിറ്റല്‍ സിറ്റിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ലിബറേഷന്‍ ടവര്‍, കുവൈത്തിന്റെ ദേശീയ ഐക്കണുകളില്‍ ഒന്നാണ്. കുവൈത്തിനെ പ്രതിനിധീകരിക്കുന്ന പല ചിത്രങ്ങളും ഈ ടവറിന്റെ പശ്ചാത്തലത്തിലാണ് എടുക്കാറുള്ളത്.

372 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം ടെലിക്കമ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ടെലിക്കമ്മ്യൂണിക്കേഷന്‍ടവര്‍ എന്ന പേരിലാണ് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ കെട്ടിടത്തിന് 1990 ലെ ഇറാഖ് അധിനിവേശ കാലത്ത് സാരമായി കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു.

പിന്നീട് നിര്‍മാണം പൂര്‍ത്തയായതിനും ശേഷം വിമോചനത്തിന്റെ ഓര്‍മ്മ നിലനിറുത്താന്‍ വേണ്ടിയാണ് ലിബറേഷന്‍ ടവര്‍ എന്ന പേര് വിളിച്ചു തുടങ്ങിയത്. 1996 മാര്‍ച്ചില്‍ മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്‌മദ് ആണ് ഈ ലോക പ്രശസ്ത കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീടത് കുവൈത്തിന്റെ മുഖമായി മാറുകയായിരുന്നു.