image

28 Dec 2022 12:00 PM IST

NRI

കുവൈത്തിലെ നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് ബസുകള്‍ ജനുവരിയിലെത്തും

MyFin Bureau

kuwait electric bus kinglog china
X

Summary

  • കുവൈത്തിലെ നിരത്തുകളില്‍ ജനുവരിയോടെ ഇലക്ട്രിക് ബസുകള്‍ സജീവമാകും


കുവൈത്തിലെ നിരത്തുകളില്‍ ജനുവരിയോടെ ഇലക്ട്രിക് ബസുകള്‍ സജീവമാകും. കുവൈത്ത് പൊതുഗതാഗത കമ്പനി കെപിടിസിയുടെ ഇലക്ട്രിക് ബസുകളാണ് ജനുവരി ഒന്നിന് നിരത്തിലിറങ്ങുക.

ചൈന ആസ്ഥാനമായുള്ള കിംഗ്‌ലോംഗ് കമ്പനിയാണ് ഇലക്ട്രിക് ബസുകളുടെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കുവൈത്തിലെ ചൈനീസ് അംബാസഡര്‍ ഷാങ് ജിയാന്‍വെയ്, അഹമ്മദ് അല്‍ മുതവ എന്നിവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇലക്ട്രിക് ബസുകളുടെ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്.

പുതിയ ഇലക്ട്രോണിക് ബസുകള്‍ ഓടിത്തുടങ്ങുന്നതോടെ രാജ്യത്തെ നിരത്തുകളില്‍ അന്തരീക്ഷ മലനീകരണം വലിയ അളവില്‍ കുറയുമെന്നും പൊതുഗതാഗത സൗകര്യം കൂടുതല്‍ വിപുലപ്പെടുത്താനും മെച്ചപ്പെടുത്താനും സഹായകരമാകുമെന്നും കുവൈത്ത് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി സിഇഒ മന്‍സൂര്‍ അല്‍സാദ് അഭിപ്രായപ്പെട്ടു.