image

18 Dec 2022 6:54 PM GMT

Featured

പൊരുതി തോറ്റാലെന്താ...ഫ്രാന്‍സിന് കിട്ടുന്നത് കൈ നിറയെ, സമ്മാനതുക 248 കോടി

muhammed shafeeq

Mbappe France
X

Summary

  • താരങ്ങള്‍ക്ക് സമ്മാനത്തുകയുടെ 10 ശതമാനം പോലും ലഭിക്കില്ല



ഫ്രഞ്ച് പടയ്ക്ക് നിരവധി ആരാധകരാണ് ലോകമെമ്പാടും ഉള്ളത്. 2018 ലെ ലോകകപ്പില്‍ കണ്ട ആ വീര്യം വീണ്ടും കാണാന്‍ കാത്തിരുന്നവര്‍ ഏറെയായിരുന്നു. എന്നാല്‍ മുന്‍ ജേതാക്കള്‍ക്ക് അര്‍ജന്റീനയുടെ മുന്നില്‍ കാലിടറി. പൊരുതിയെങ്കിലും പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ കാലിടറുകയായിരുന്നു. ഖത്തറിന്റെ മണ്ണില്‍ നിന്നും ലോകകപ്പ് കിരീടം ഉയര്‍ത്താന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് അര്‍ജന്റീനയ്ക്കു മുമ്പില്‍ ഫ്രഞ്ചു പടയ്ക്ക് അടിയറവുപറയേണ്ടി വന്നു. 2018 ലെ ചരിത്രം ആവര്‍ത്തിക്കാന്‍ പടപൊരുതിയ ഫ്രാന്‍സിന് എവിടെയോ താളം പിഴച്ചുപോയി. എങ്കിലും അഭിമാനിക്കാം മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടു ഫൈനല്‍ വരെ പോരാടിയതില്‍. ഫൈനലിലെ പോരാട്ടാത്തില്‍ കളിയില്‍ പുലര്‍ത്തിത്തിയ ആധിപത്യം മാത്രം മതി ഫ്രാന്‍സിന് അഭിമാനിക്കാന്‍.

തോല്‍ക്കുക എന്നത് കളിക്കുന്നവരെയും ആരാധകരെയും സംബന്ധിച്ച് വേദന നിറഞ്ഞതാണെങ്കിലും ഫൈനലില്‍ ജയിച്ചാലും തോറ്റാലും ഇരുടീമുകളും നേടാന്‍ പോകുന്നത് കോടികളാണ്. കോടികളല്ല ഇവിടെ വരുന്ന ഓരോരുത്തരുടെയും ലക്ഷ്യം. തന്റെയും തന്റെ രാജ്യത്തിന്റെയും തങ്ങളെ വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെയും ജയം തന്നെയാണ്. എങ്കിലും പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ലോകകപ്പില്‍ നേടുന്നതെന്തൊക്കെയാണെന്ന് അറിയുന്നത് കൗതുകമേറിയ കാര്യം തന്നെയാണ്.

ലോകകപ്പ് ഉയര്‍ത്തിയ അര്‍ജന്റീനയ്ക്ക് ലഭിക്കുന്നത് ഏകദേശം 348 (42മില്ല്യണ്‍ ഡോളര്‍) കോടിയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും അത്ര വലിയ അത്ഭുതം തോന്നില്ല. കാരണം അവരാണല്ലോ ജേതാക്കള്‍. എന്നാല്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സിന് കിട്ടാന്‍ പോകുന്ന തുകയുടെ കാര്യം കെട്ടാല്‍ ചെറുതായൊന്ന് അത്ഭുതപ്പെടാം. കാരണം 248 കോടി (30 മില്ല്യണ്‍ ഡോളര്‍) രൂപയാണ് ഫ്രാന്‍സിന് ലഭിക്കുന്നത്.

ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുമാത്രമല്ല ഖത്തറില്‍ ലോകകപ്പ് കളിക്കാനായി വന്ന 32 രാജ്യങ്ങള്‍ക്കും ഫിഫയില്‍ നിന്നും പണം ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യ നേടുന്നത് 27 മില്ല്യണ്‍ ഡോളര്‍ അതായത് 223 കോടി രൂപയാണ്. നാലാം സ്ഥാനക്കാരായ മൊറോക്കോക്കും 25 മില്ല്യണ്‍ ഡോളര്‍ (207 കോടി രൂപ) ലഭിക്കും.

കഴിഞ്ഞില്ല, ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ഇംഗ്ലന്റ്, ബ്രസീല്‍ ടീമുകള്‍ നേടുന്നത് 17 മില്ല്യണ്‍ ഡോളര്‍ (140 കോടി രൂപ) വീതവും പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായ യുഎസ്എ, സെനഗല്‍, ഓസ്‌ട്രേലിയ, പോളന്റ്, സ്‌പെയിന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലാന്റ്, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ നേടുന്നത് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതവുമാണ്. ആദ്യ റൗണ്ടില്‍ പുറത്തായ മറ്റ് 16 ടീമുകള്‍ക്കും 9 മില്ല്യണ്‍ ഡോളര്‍ (74 കോടി രൂപ) വീതവും ലഭിക്കും.

ഇത് കൂടാതെ ലോകകപ്പിനു തയ്യാറെടുക്കുമ്പോഴും ഫിഫ പണം നല്‍കിയിട്ടുണ്ട്. 32 ടീമുകള്‍ക്കും ഒന്നര മില്ല്യണ്‍ ഡോളര്‍ (11 കോടിയിലേറെ രൂപ) വീതമാണ് നല്‍കിയത്. 2018ലെ ലോകകപ്പില്‍ വിജയിയായ ഫ്രാന്‍സിന് ലഭിച്ചത് 38 മില്ല്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍ നിന്നും 4 മില്ല്യണ്‍ ഡോളര്‍ തൂടുതലാണ് ഫ്രാന്‍സിന് ലഭിക്കാന്‍ പോകുന്നത്.

1982 ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പിലാണ് ആദ്യമായി സമ്മാനത്തുക ഉള്‍പ്പെടുത്തിയത്. നാല് പതിറ്റാണ്ടുമുമ്പുള്ള ഈ ലോകകപ്പില്‍ വിജയികള്‍ക്ക് ലഭിച്ചത് 2.2 മില്ല്യണ്‍ ഡോളര്‍ ആയിരുന്നു. ആഗോള കായിക ടൂര്‍ണമെന്റുകളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനത്തുകയുടെ സിംഹഭാഗവും ലഭിക്കും. എന്നാല്‍ ഫിഫയുടെ കാര്യത്തില്‍ നേരെ മറിച്ചാണ്. വിജയികള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുന്നതിന്റെ 10 ശതമാനം പോലും ലഭിക്കില്ല എന്നതാണ് സത്യം.