9 May 2023 4:34 PM IST
യുഎസ്സില്‍ തുടരാന്‍ ആഗ്രഹം ഇബി-5 വിസ സ്വന്തമാക്കാന്‍ കൂടുതല്‍ ഇന്ത്യക്കാര്‍ രംഗത്ത്
MyFin Desk
Summary
- ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും കൂടുതൽ അപേക്ഷകർ
- ഇബി-5 വിസക്കു ചുരുങ്ങിയത് 8,00,000 യുഎസ് ഡോളർ ചെലവ്
- 2022 ആവുമ്പോൾ അപേക്ഷകരുടെ എണ്ണം 1,381
അമേരിക്കയില്‍ ടെക്‌നോളജി കമ്പനികളില്‍ ജോലി ചെയ്യുക എന്നത് ഓരോ ടെക്കിയുടെയും സ്വപ്‌നമാണ്.ഇന്ന് യുഎസ് ടെക് കമ്പനികളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ വലുതാണ്. പക്ഷേ, യുഎസില്‍ സമീപകാലത്ത് ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ റിപ്പോര്‍ട്ട് ചെയ്തത് പലരിലും ആശങ്ക പടര്‍ത്തുകയും ചെയ്തു.
ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെങ്കിലും നിരവധി ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ ഇപ്പോഴും റീസെറ്റില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. അമേരിക്കയിൽ തുടരാന്‍ സഹായിക്കുന്ന ഇബി-5 (EB-5) വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു വരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഇബി-5 വിസ ലഭിക്കാന്‍ ഒരു അപേക്ഷകന് ചുരുങ്ങിയത് 8,00,000 യുഎസ് ഡോളറാണ് ചെലവഴിക്കേണ്ടി വരുന്നത്.2019-ല്‍ ഇബി-5 വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 756 ആയിരുന്നു. ഇത് 2022 ആയപ്പോഴേക്കും 1,381 ആയി. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ വിസയ്ക്കായി കൂടുതലും അപേക്ഷിക്കുന്നത്. വിദേശ നിക്ഷേപകരെ യുഎസ്സില്‍ അതിവേഗം സ്ഥിരതാമസം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഒരു വിസ കൂടിയാണ് ഇബി-5.
പഠിക്കാം & സമ്പാദിക്കാം
Home
