image

15 Feb 2023 12:15 PM IST

NRI

കുവൈത്തില്‍ പഴയ സീല്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാം, നിയന്ത്രണങ്ങളില്‍ ഇളവ്

Gulf Bureau

Gold Bangles
X

Summary

  • പഴയ സ്വര്‍ണ്ണാഭരണങ്ങളില്‍ ഹോള്‍ മാര്‍ക്കിംഗ് മുദ്രകള്‍ പതിപ്പിക്കുന്നതിനായുള്ള സമയ പരിധി മെയ് 30 വരെ നീട്ടിയിട്ടുമുണ്ട്


പഴയ സീല്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചതായി കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു. പഴയ സ്വര്‍ണ്ണാഭരണങ്ങളില്‍ ഹോള്‍ മാര്‍ക്കിംഗ് മുദ്രകള്‍ പതിപ്പിക്കുന്നതിനായുള്ള സമയ പരിധി മെയ് 30 വരെ നീട്ടിയിട്ടുമുണ്ട്.

നേരത്തെ, ജനുവരി ഒന്ന് മുതല്‍ കുവൈത്തില്‍ പഴയ സീല്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍പ്പന നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി കുവൈത്ത് വാണിജ്യ മന്ത്രാലയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ഥാപന ഉടമകള്‍ക്കും ഇക്കാര്യങ്ങള്‍ കൃത്യമായി പാലിച്ച് മാത്രമേ കച്ചവടത്തില്‍ ഏര്‍പ്പെടാന്‍ അനുമതിയുണ്ടായിരുന്നുള്ളു.

പുതിയ നിയമപ്രകാരം പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്രകള്‍ പതിപ്പിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെയ് 30 വരെ വില്‍ക്കാനും പ്രദര്‍ശിപ്പിക്കാനും അനുമതി നല്‍കുമെന്നും വാണിജ്യ മന്ത്രലായം അറിയിച്ചിട്ടുണ്ട്.

കൂടാതെ, പഴയ ഹോള്‍ മാര്‍ക്കിംഗ് മുദ്രകള്‍ പതിച്ച സ്വര്‍ണ്ണാഭരണങ്ങളുടെ വിശദമായ വിവരങ്ങള്‍ ആഭരണത്തില്‍ കൃത്യമായി മനസിലാകും വിധം രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കണം. ശേഷം അവ ഉപഭോക്തൃ ഡാറ്റ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതിനു പുറമേ, ഇനിയും സീല്‍ ചെയ്യാന്‍ ബാക്കിയുള്ള ആഭരണങ്ങള്‍ ഹോള്‍ മാര്‍ക്കിംഗ് സീല്‍ ചെയ്യുന്നതിനായുള്ള അപ്പോയിന്റ്മെന്റ് വിവരങ്ങള്‍ അടക്കമുള്ള അറിയിപ്പുകള്‍ സ്ഥാപനത്തിനു മുന്നില്‍ എല്ലാവരും കാണും വിധം പ്രദര്‍ശിപ്പിക്കണമെന്നും അധികാരികള്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.