image

20 March 2023 9:30 AM GMT

NRI

ഒപ്റ്റിക്‌സ് മേഖലയിലും സ്വദേശിവത്കരണം; 50% നിയമനവും സൗദികള്‍ക്ക്

Gulf Bureau

indigenization in the field of optics; 50% recruitment to saudis
X

Summary

  • രാജ്യത്തെ ഒപ്റ്റിക്‌സ് മേഖലയിലെ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്നതാണ് ഏറ്റവും പുതിയ നിബന്ധന നിശ്ചയിച്ചിരിക്കുന്നത്


സര്‍വ മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്ന, സൗദി അറേബ്യ ഒപ്റ്റിക്‌സ് മേഖലയിലും മുന്‍പ് പ്രഖ്യാപിച്ച സ്വദേശിവത്കരണം കഴിഞ്ഞ മുതല്‍ പ്രാബല്യത്തിലായി.

രാജ്യത്തെ ഒപ്റ്റിക്‌സ് മേഖലയിലെ പകുതി ജീവനക്കാരും സൗദികളായിരിക്കണമെന്നതാണ് ഏറ്റവും പുതിയ നിബന്ധന നിശ്ചയിച്ചിരിക്കുന്നത്. സൗദിയുടെ മാനവവിഭവശേഷി മന്ത്രാലയമാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്.

കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഈ മേഖലയില്‍ സൗദിവത്കരണം പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനമാണ് ഇന്നലെ മുതല്‍ പ്രാബല്യത്തിലായിരിക്കുന്നത്. എങ്കിലും ഒപ്റ്റിക്‌സ് മേഖലയിലെ രണ്ട് തസ്തികകളിലാണ് ഈ നിബന്ധന ബാധകമാകുക.

മെഡിക്കല്‍ ഒപ്‌റ്റോമെട്രിക്‌സ്, ഒപ്റ്റിക്‌സ് ടെക്‌നീഷ്യന്‍ എന്നീ പ്രഫഷനുകളിലെ പകുതി ജീവനക്കാരുടെ തസ്തികകളാണ് സൗദികള്‍ക്കായി മാറ്റിവയ്ക്കേണ്ടത്. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കുമെന്നും മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സ്വദേശിവത്കരണത്തിന് നേതൃത്വം നല്‍കുന്നത്. അടുത്ത ഘട്ടങ്ങളില്‍ ഒപ്റ്റിക്‌സ് മേഖലയിലെ കൂടുതല്‍ പ്രഫഷനുകളിലും സൗദിവത്കരണം വ്യാപിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെല്ലാം പിഴയുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയ അധികൃതര്‍ സ്വകാര്യ കമ്പനി ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.