image

27 Feb 2023 9:15 AM IST

NRI

വെറും 310 ദിര്‍ഹം-യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പറക്കാം, ഓഫര്‍ നിരക്കില്‍

Gulf Bureau

വെറും 310 ദിര്‍ഹം-യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പറക്കാം, ഓഫര്‍ നിരക്കില്‍
X

Summary

  • പുതിയ ഓഫറിന് നിശ്ചിത കാലാവധിയും എയര്‍ ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്


എന്നും അമിത യാത്രാനിരക്ക് മൂലം പ്രയാസപ്പെടുന്ന പ്രവാസി മലാളികള്‍ക്ക് ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ. യുഎഇയില്‍നിന്ന് നാട്ടിലെത്താന്‍ വെറും 310 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കുമെന്നാണ് പുതിയ ഓഫറിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ദുബായില്‍ നിന്നോ ഷാര്‍ജ വിമാനത്താവളത്തില്‍നിന്നോ കേരളത്തിലേക്ക് യാത്ര ചെയ്യാനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് 310 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ലഭിക്കുക. എയര്‍ ഇന്ത്യ വിമാനക്കമ്പനിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റു വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല.

പുതിയ ഓഫറിന് നിശ്ചിത കാലാവധിയും എയര്‍ ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഫെബ്രുവരി 24 മുതല്‍ അടുത്ത മാസം മാര്‍ച്ച് 25 വരെയാണ് ഈ പ്രത്യേക ഓഫറിന്റെ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുകയെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.