11 Jan 2023 2:30 PM IST
Summary
- കുവൈത്തിലാകമാനമുള്ള ലുലു ശാഖകളില്‍ നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നിലവില്‍ ലുലു മാനേജ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്
ജിസിസി മേഖലയിലെ പ്രമുഖ റീട്ടെയ്‌ലറായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'ലുലു ഗോ ഗ്രീന്‍' പ്രമോഷന്‍ ആരംഭിച്ചു. കുവൈത്തിലെ പ്രമുഖ സസ്യ നഴ്സറികളും പ്രമോഷനില്‍ പങ്കെടുക്കുന്നുണ്ട്. കാമ്പയിനിന്റെ ഭാഗമായി ഖുറൈന്‍ ഔട്ട്‌ലെറ്റില്‍ നടന്ന 'എക്‌സ്‌പ്ലോര്‍ യുവര്‍ ഗാര്‍ഡന്‍ കളക്ഷന്‍സ്' ചടങ്ങ് ഫവാസ് ജവാദ് ഹസന്‍ അല്ലങ്കാവി, ജവാദ് ഹസന്‍ അല്ലങ്കാവി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പിന്റെ ഉയര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും മറ്റും ചടങ്ങില്‍ സംബന്ധിച്ചു. വ്യത്യസ്തമായ നൂറുക്കണക്കിന് ചെടികളാണ് ലുലു ഗോ ഗ്രീന്‍ പദ്ധതിയുടെ ഭാഗമായി ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിവിധ തരത്തിലുള്ള പൂക്കള്‍, അവയുടെ ചെടികള്‍, അലങ്കാര-പച്ചക്കറി ചെടികള്‍, പൂന്തോട്ട ആക്സസറികള്‍ എന്നിവയെല്ലാം പ്രത്യേക വിലക്കിഴിവോടെ ലഭ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രമോഷന്റെ ഭാഗമായി നടത്തിയ പട്ടംപറത്തല്‍ പ്രദര്‍ശനം ആവേശകരമായ അനുഭവമാണ് ആളുകള്‍ക്ക് സമ്മാനിച്ചത്. ബെസ്റ്റ് ബാല്‍ക്കണി ഗാര്‍ഡന്‍ മത്സരത്തിലെ വിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കുവൈത്തിലെ എല്ലാ ശാഖകളിലും പ്രമോഷന്‍ ലഭ്യമാണെന്നും ലുലു മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. കുവൈത്തിലാകമാനമുള്ള ലുലു ശാഖകളില്‍ നിരവധി പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നിലവില്‍ ലുലു മാനേജ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
