image

4 Feb 2022 3:56 AM GMT

Banking

മടങ്ങുന്ന പ്രവാസികള്‍ക്ക് ഉത്തേജന പാക്കേജുകള്‍, സ്‌കീമുകള്‍ ഇതാണ്

MyFin Desk

മടങ്ങുന്ന പ്രവാസികള്‍ക്ക് ഉത്തേജന പാക്കേജുകള്‍, സ്‌കീമുകള്‍ ഇതാണ്
X

Summary

  കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പേ തന്നെ കേള്‍ക്കുന്ന ഒന്നാണ് പ്രവാസികളുടെ പുനരധിവാസം എന്നത്. ഇന്ത്യയില്‍ വ്യവസായം ആരംഭിക്കുന്നതിന് എന്‍ആര്‍ഐകളെ പ്രോത്സാഹിപ്പിക്കും വിധമുള്ള സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് മൂലം തൊഴിലും ബിസിനസും പ്രതിസന്ധിയിലായതിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസകളുടെ എണ്ണം വര്‍ധിക്കുകയാണ്. തിരികെ വരുന്നവര്‍ക്ക് പലര്‍ക്കും ഇപ്പോഴും നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളുടെ രീതികള്‍ പലതും അറിയില്ല. സംരംഭത്തെ കുറിച്ചും മറ്റും ആലോചിക്കുന്നതിന് മുമ്പ് ഈ രംഗത്തുള്ള സ്‌കീമുകള്‍ അറിയാം. ഓര്‍ക്കുക ഗ്രാമീണ മേഖലയില്‍ […]


കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പേ തന്നെ കേള്‍ക്കുന്ന ഒന്നാണ് പ്രവാസികളുടെ പുനരധിവാസം എന്നത്. ഇന്ത്യയില്‍ വ്യവസായം ആരംഭിക്കുന്നതിന്...

 

കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പേ തന്നെ കേള്‍ക്കുന്ന ഒന്നാണ് പ്രവാസികളുടെ പുനരധിവാസം എന്നത്. ഇന്ത്യയില്‍ വ്യവസായം ആരംഭിക്കുന്നതിന് എന്‍ആര്‍ഐകളെ പ്രോത്സാഹിപ്പിക്കും വിധമുള്ള സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. കോവിഡ് മൂലം തൊഴിലും ബിസിനസും പ്രതിസന്ധിയിലായതിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസകളുടെ എണ്ണം വര്‍ധിക്കുകയാണ്. തിരികെ വരുന്നവര്‍ക്ക് പലര്‍ക്കും ഇപ്പോഴും നിലനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്‌കീമുകളുടെ രീതികള്‍ പലതും അറിയില്ല. സംരംഭത്തെ കുറിച്ചും മറ്റും ആലോചിക്കുന്നതിന് മുമ്പ് ഈ രംഗത്തുള്ള സ്‌കീമുകള്‍ അറിയാം.

ഓര്‍ക്കുക

ഗ്രാമീണ മേഖലയില്‍ തുടങ്ങുന്ന സംരംഭങ്ങള്‍ക്ക് നഗരപ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ധനസഹായം ലഭ്യമാകും.

എന്‍ആര്‍ഐകള്‍ ആരംഭിക്കുന്ന ബിസിനസുകളുടെ പ്രോജക്ട് ചെലവിന്റെ 75% വരെ ബാങ്കുകളില്‍ നിന്നും വായ്പയായി ലഭിക്കും.
25% മാര്‍ജിന്‍ തുക ബിസിനസ് സ്ഥാപകര്‍ തന്നെ കണ്ടെത്തണം.

മാര്‍ജിന്‍ തുകയുടെ കാര്യത്തില്‍ തീരുമാനമാകാത്ത ബിസിനസ് പ്രമോട്ടേഴ്സിനും സഹായം ലഭിക്കും. നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമായാല്‍ സീഡ് ക്യാപിറ്റല്‍ ഫണ്ടിങ്ങിനുള്ള അവസരവുമൊരുങ്ങും. പ്രാഥമിക ഈട് എന്ന നിലയില്‍ ആദ്യം പരിഗണിക്കാന്‍ സാധ്യതയുള്ളത് മുതല്‍ മുടക്കിയ പ്രോജക്ടിന്റെ ആസ്തികളെയാണ്.

പ്രോമോട്ടര്‍മാരില്‍ നിന്നും മറ്റ് ഈട് വസ്തുക്കള്‍ ആവശ്യപ്പെടുന്ന സാഹചര്യവുമുണ്ടാകാം.
ക്രെഡിറ്റ് ഗാരന്റി സ്‌കീം ഉപയോഗിക്കാനുള്ള അവസരവുമുണ്ട്. ലോണുകള്‍ക്ക് സര്‍ക്കാരാണ് ഇവിടെ ഗാരണ്ടി നില്‍ക്കുന്നത്.
രണ്ട് കോടി രൂപ വരെ ഇത്തരത്തില്‍ ലഭ്യമാകും. എംഎസ്എംഇ മേഖലയെ ലക്ഷ്യം വെക്കുന്നതാണ് ക്രെഡിറ്റ് ഗാരണ്ടീ സ്‌കീം.
സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമ്പോള്‍ ക്രെഡിറ്റ് ഗാരന്റി ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിശദാംശങ്ങളും പണം അടയ്ക്കുന്ന വിവരങ്ങളും സംരംഭകര്‍ കൃത്യമായി മനസിലാക്കിയിരിക്കണം.

ലോണ്‍ വാങ്ങുമ്പോള്‍ പ്രോജക്ടിന്റെ റിസ്‌ക് ഉള്‍പ്പടെ പരിശോധിച്ചാണ് പിലശ നിരക്ക് തീരുമാനിക്കുന്നത്.

നിലവില്‍ 7 മുതല്‍ 10 ശതമാനം വരെയാണ് പലിശ നിരക്ക്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങളും മനസിലാക്കണം.
https://www.startupindia.gov.in/content/sih/en/startup-scheme.html

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേര്‍ണല്‍ ട്രെയ്ഡിന്റെ (ഡിപിഐഐടി) വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യുന്നത് വഴി കൂടുതല്‍ ഫണ്ടിംഗ് മാര്‍ഗങ്ങളെ പറ്റി അറിയാം.
https://dpiit.gov.in/
നിങ്ങളുടെ സംരംഭത്തിന്റെ സ്വഭാവം അനുസരിച്ച് ബാങ്ക് ലോണ്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ തുടങ്ങി അനുയോജ്യമായ ഫണ്ടിംഗ് മാര്‍ഗ്ഗം തിരഞ്ഞെടുക്കാം.

പത്തു വര്‍ഷം വരെ പഴക്കമുള്ള സംരംഭങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരത്തില്‍ നടന്നു വന്നിരുന്ന ബിസിനസുകളുടെ ഡയറക്ടറായി ജോയിന്‍ ചെയ്യാനും എന്‍ആര്‍ഐകള്‍ക്ക് സാധിക്കും.

പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാം. വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണം എന്ന് മാത്രം.
സ്റ്റാര്‍ട്ടപ്പ് സ്‌കീമിന് കീഴില്‍ മൂന്നു വര്‍ഷം വരെ നികുതി ഇളവ് ലഭിക്കും. മാത്രമല്ല പുതിയതായി ആരംഭിക്കുന്ന മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് കുറഞ്ഞ ആദായ നികുതിയെ ചുമത്തൂ.

ട്രേഡ് മാര്‍ക്ക് , പേറ്റന്റ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിന് 80 ശതമാനം റിബേറ്റ് ഉണ്ട്.

ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് മേക്ക് ഇന്‍ ഇന്ത്യ.
ഇതുമായി ബന്ധപ്പെട്ട് ഏതാനും സെക്ടറുകള്‍ക്കായി പെര്‍ഫോമന്‍സ് ലിങ്ക്ഡ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.
ക്ലിയറന്‍സ്, ലൈസന്‍സിംഗ് എന്നിവയ്ക്കായി ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്വദേശിയായിട്ടുള്ള ഒരാളെ ഡയറക്ടറായി ആദ്യം നിയമിച്ച ശേഷം ബിസിനസില്‍ പാര്‍ട്ട്ണറോ, ഡയറക്ടറോ ആവാന്‍ എന്‍ആര്‍ഐകള്‍ക്ക് അവസരമുണ്ട്.
വിദേശ നിക്ഷേപം വഴി ഫണ്ട് കണ്ടെത്താനും എന്‍ആര്‍ഐ ആയി തുടര്‍ന്നുകൊണ്ട് തന്നെ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും സാധിക്കും.
ഫെമ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭം വിദേശത്തുള്ള അക്കൗണ്ടിലേക്ക് മാറ്റുവാനും സാധിക്കും.
NRI, Business, DPIIT, Startup India, Make In India, Credit Guarantee Scheme,

Tags: