image

4 Feb 2022 12:02 AM GMT

Banking

എന്‍ആര്‍ഐകള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് ഇറങ്ങുമ്പോള്‍, അറിയണം ഇക്കാര്യങ്ങള്‍

MyFin Desk

എന്‍ആര്‍ഐകള്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് ഇറങ്ങുമ്പോള്‍, അറിയണം ഇക്കാര്യങ്ങള്‍
X

Summary

  സ്വന്തം നാട്ടില്‍ മികച്ച നിക്ഷേപം നടത്താനുള്ള സാധ്യതകളാണ് എന്‍ആര്‍ഐകള്‍ എപ്പോഴും തിരയുന്നത്. ഐടിയിലും റിയല്‍ എസ്റ്റേറ്റിലും തുടങ്ങി മ്യൂച്വല്‍ ഫണ്ടില്‍ വരെ നിക്ഷേപം നടത്തി പൊന്നു വിളയിക്കുന്ന എന്‍ആര്‍ഐകള്‍ ഒട്ടേറെയാണ്. എന്നാല്‍ ഇത്തരം നിക്ഷേപ സാധ്യതകളെ പഠിച്ച് അതിലേക്ക് വരാന്‍ കാത്തിരിക്കുന്ന എന്‍ആര്‍ഐകള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ മുഖ്യമാണ് മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഓര്‍ക്കേണ്ട ബാല പാഠങ്ങള്‍. ആദ്യഘട്ടത്തില്‍ അക്കൗണ്ട് തുറക്കുന്നത് മുതല്‍ ഫണ്ട് വില്‍പന വരെയുള്ള പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കാം. അക്കൗണ്ട് തുറക്കാം […]


സ്വന്തം നാട്ടില്‍ മികച്ച നിക്ഷേപം നടത്താനുള്ള സാധ്യതകളാണ് എന്‍ആര്‍ഐകള്‍ എപ്പോഴും തിരയുന്നത്. ഐടിയിലും റിയല്‍ എസ്റ്റേറ്റിലും തുടങ്ങി...

 

സ്വന്തം നാട്ടില്‍ മികച്ച നിക്ഷേപം നടത്താനുള്ള സാധ്യതകളാണ് എന്‍ആര്‍ഐകള്‍ എപ്പോഴും തിരയുന്നത്. ഐടിയിലും റിയല്‍ എസ്റ്റേറ്റിലും തുടങ്ങി മ്യൂച്വല്‍ ഫണ്ടില്‍ വരെ നിക്ഷേപം നടത്തി പൊന്നു വിളയിക്കുന്ന എന്‍ആര്‍ഐകള്‍ ഒട്ടേറെയാണ്. എന്നാല്‍ ഇത്തരം നിക്ഷേപ സാധ്യതകളെ പഠിച്ച് അതിലേക്ക് വരാന്‍ കാത്തിരിക്കുന്ന എന്‍ആര്‍ഐകള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ മുഖ്യമാണ് മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുമ്പോള്‍ ഓര്‍ക്കേണ്ട ബാല പാഠങ്ങള്‍. ആദ്യഘട്ടത്തില്‍ അക്കൗണ്ട് തുറക്കുന്നത് മുതല്‍ ഫണ്ട് വില്‍പന വരെയുള്ള പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.

അക്കൗണ്ട് തുറക്കാം

വിദേശ കറന്‍സിയില്‍ നേരിട്ട് നിക്ഷേപം സ്വീകരിക്കില്ല എന്നതാണ് മ്യൂച്വല്‍ ഫണ്ടിന്റെ പ്രത്യേകത. ഇന്ത്യയിലെ ഏതെങ്കിലും ബാങ്കില്‍ രൂപ അടിസ്ഥാനമായിട്ടുള്ള എന്‍ആര്‍ഇ അക്കൗണ്ടോ എന്‍ആര്‍ഒ അക്കൗണ്ടോ തുറന്നിരിക്കണം. കെവൈസി അഥവാ നോ യുവര്‍ കസ്റ്റമര്‍ നടപടിയാണ് മറ്റൊരു പ്രധാന കാര്യം. ഇതിന്റെ പ്രോസ്സസിംഗിനായി പാസ്പോര്‍ട്ടിന്റെ കോപ്പി, പേര്, ഫോട്ടോ, ജനന തീയതി, മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയും എന്‍ആര്‍ഐകള്‍ സമര്‍പ്പിക്കണം. ഫണ്ട് ഹൗസുമായി ബന്ധപ്പെട്ട അധികൃതര്‍ നേരിട്ട് വന്ന് കണ്ട് രേഖകള്‍ പരിശോധിക്കുന്ന രീതിയുമുണ്ട്. ഡയറക്ട് മോഡ് വഴിയും പവര്‍ ഓഫ് അറ്റോര്‍ണി വഴിയും നിക്ഷേപിക്കാന്‍ അവസരമുണ്ടെന്നും ഓര്‍ക്കുക.

എംബസി വേരിഫിക്കേഷന്‍
സാധാരണ ബാങ്കിംഗ് സംവിധാനങ്ങളിലൂടെ നടത്തുന്ന ഇടപാടാണിത്. എന്നാല്‍ ഈ നിക്ഷേപം സ്വന്തം നാട്ടിലേക്ക് എന്‍ആര്‍ഐ മടക്കി കൊണ്ടു വരുന്നതാണോ എന്ന കാര്യം വ്യക്തമാക്കണം. എന്‍ആര്‍ഐ വസിക്കുന്ന രാജ്യത്തുള്ള ഇന്ത്യന്‍ എംബസി വഴി ബാങ്കുകള്‍ വേരിഫിക്കേഷന്‍ നടത്തുമെന്നും ഓര്‍ക്കുക.

പവര്‍ ഓഫ് അറ്റോര്‍ണി

പണം നിക്ഷേപിക്കുന്നയാളും പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറും കെവൈസി രേഖകള്‍ സാക്ഷ്യപ്പെടുത്തി നല്‍കണം. ബാങ്ക് അധികൃതര്‍ പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറോട് സംസാരിച്ച ശേഷമേ നിക്ഷേപം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കൂ.

നികുതിയും ബാധകം

ഫണ്ട് ഹൗസുകള്‍ മൂലധന നേട്ട നികുതി (ക്യാപിറ്റല്‍ ഗെയിന്‍ ടാക്സ)് ഈടാക്കിയ ശേഷമുള്ള തുക മാത്രമേ ഫണ്ട് വിറ്റഴിച്ച ശേഷം ട്രാന്‍സ്ഫര്‍ ചെയ്ത് കിട്ടൂ. എന്‍ആര്‍ഇ അക്കൗണ്ടിലേക്കോ എന്‍ആര്‍ഒ അക്കൗണ്ടിലേക്കോ ഈ തുക നിക്ഷേപിക്കാം. ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടെ ലഭ്യമാകുന്ന നികുതി ആനുകൂല്യത്തിന് എന്‍ആര്‍ഐകള്‍ക്ക് അര്‍ഹതയുണ്ട്. അത്തരത്തില്‍ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇന്ത്യയും എന്‍ആര്‍ഐ വസിക്കുന്ന രാജ്യവും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ഒപ്പിട്ടിരിക്കണം. ലോങ് ടേം, ഷോര്‍ട്ട് ടേം അസറ്റ് എന്നിങ്ങനെ ഫണ്ട് കൈവശം വെക്കുന്ന കാലാവധി അനുസരിച്ച് രണ്ട് വിഭാഗങ്ങളുണ്ട്. ഹൈബ്രിഡ് ഫണ്ടുകളിലും ഇക്വിറ്റി ഫണ്ടുകളിലും 15 ശതമാനം നികുതിയാണ് ഹ്രസ്വകാല മൂലധന നേട്ടത്തിന് നല്‍കേണ്ടത്. ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് ദീര്‍ഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി അടയ്ക്കണ്ടി വരും.

പണം വരുന്നത് എവിടെ നിന്ന് ?

എന്‍ആര്‍ഐ നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുക എന്നത് മുഖ്യമായ കാര്യമാണ്. ഫോറിന്‍ ഇന്‍വേഡ് റെമിറ്റന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് വഴി പണം നിക്ഷേപിക്കാന്‍ അനുവദിക്കൂ. അല്ലെങ്കില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ ബാങ്കില്‍ നിന്നുള്ള കത്ത് സമര്‍പ്പിച്ചാലും മതി. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നും എന്‍ആര്‍ഐകള്‍ നിക്ഷേപം നടത്തുന്നതിന് നിബന്ധനകളുണ്ട്. മാത്രമല്ല എസ്ബിഐ, ഐസിഐസിഐ തുടങ്ങിയവയുടെ മ്യൂച്വല്‍ ഫണ്ടിന് നേരിട്ട് മാത്രമേ ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ. നഷ്ട സാധ്യതയുള്ള നിക്ഷേപ രീതിയായതിനാല്‍ കൃത്യമായ പഠനം നടത്തിയും വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും വേണം മ്യൂച്വല്‍ ഫണ്ടിലേക്ക് ഇറങ്ങാന്‍.