image

16 Dec 2022 12:15 PM IST

NRI

ഏറ്റവും ആകര്‍ഷണീയ നഗരങ്ങളില്‍ ദുബായ് രണ്ടാമത്

MyFin Bureau

most baeutiful city second dubai
X

Summary

  • പട്ടികയില്‍ ആദ്യ പത്തില്‍ മറ്റൊരു ജെസിസി നഗരവും ഇടംപിടിച്ചിട്ടില്ല


വിനോദസഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന നഗരങ്ങളില്‍ രണ്ടാമതെത്തി ദുബായ്. പാരീസാണ് ഒന്നാം സ്ഥാനനേടിയത്.പട്ടികയില്‍ ആദ്യ പത്തില്‍ മറ്റൊരു ജെസിസി നഗരവും ഇടംപിടിച്ചിട്ടില്ല.യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലിന്റെ 2022ലെ ടോപ്പ് 100 സിറ്റി ഡെസ്റ്റിനേഷന്‍ ഇന്‍ഡക്സിലാണ് ഈ നേട്ടം. ആംസ്റ്റര്‍ഡാം ദുബായ്ക്ക് പിറകിലായി മൂന്നാമതും മാഡ്രിഡ്, റോം എന്നീ നഗരങ്ങള്‍ നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്.

ലണ്ടന്‍, മ്യൂണിക്ക്, ബെര്‍ലിന്‍, ബാഴ്‌സലോണ, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളാണ് യഥാക്രമം ആറ് മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങള്‍ നേടിയത്. സാമ്പത്തികം, ബിസിനസ്, വിനോദസഞ്ചാരം, സുസ്ഥിര വികസനം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.