image

9 May 2023 12:54 PM IST

NRI

ബഹിരാകാശ ദൗത്യങ്ങളില്‍ തളരാതെ യു.എ.ഇ; സുല്‍ത്താന്‍ അള്‍ നയാദി ഓഗസ്റ്റില്‍ തിരികെയെത്തും

MyFin Desk

ബഹിരാകാശ ദൗത്യങ്ങളില്‍ തളരാതെ യു.എ.ഇ;  സുല്‍ത്താന്‍ അള്‍ നയാദി ഓഗസ്റ്റില്‍ തിരികെയെത്തും
X

Summary

  • തിരികെ വരുന്നത് ആറു മാസത്തോളം നിലയത്തിൽ പൂർത്തിയാക്കിയതിനു ശേഷം
  • 250 ഗവേഷണ പരീക്ഷണങ്ങളുമായി നയാദി സംഘം
  • ചാന്ദ്ര പര്യവേഷണം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ


അറബ് ലോകത്തു നിന്നും ആദ്യമായി ദീര്‍ഘകാലം ബഹിരാകാശത്ത് കഴിയുന്ന വ്യക്തിയാണ് നയാദി. ആറു മാസത്തോളം നിലയത്തില്‍ പൂര്‍ത്തിയാക്കിയാണ് മൂന്നു സഹപ്രവര്‍ത്തകരോടൊപ്പം അല്‍ നയാദി ഭൂമിയിലേക്ക് മടങ്ങുക.

നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രേഫെഡ് യാവേവ് എന്നിവര്‍ക്കൊപ്പം ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് സുല്‍ത്താന്‍ അല്‍ നയാദിബഹിരാകാശ നിലയത്തില്‍ എത്തിയത്.

മണിക്കൂറുകള്‍ നീണ്ട ആകാശ നടത്തം ഉള്‍പ്പെടെ നിരവധി പരീക്ഷണ നിരീക്ഷണങ്ങള്‍ നയാദി ബഹിരാകാശത്ത് ഇതിനകം നടത്തിക്കഴിഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ദൗത്യവും ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കി.

മനുഷ്യനെ വഹിച്ച് ചാന്ദ്ര യാത്രകള്‍ക്കായി തയ്യാറെടുക്കാന്‍ സഹായിക്കുന്നതുള്‍പ്പെടെ 250 ഗവേഷണ പരീക്ഷണങ്ങള്‍ നയാദി സംഘം നടത്തുന്നുണ്ട്. സ്‌പേസ് എക്‌സ് ക്രൂ 6 അംഗങ്ങള്‍ ഓഗസ്റ്റ് അവസാനത്തില്‍ തിരിച്ചെത്തുമെന്ന് നാസയുടെ ഭൗമ നിയന്ത്രണ വിഭാഗമാണ് വ്യക്തമാക്കിയത്.

അതിനിടെ യു.എ.ഇയുടെ ചാന്ദ്ര പര്യവേഷണം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ആദ്യ ഘട്ടത്തിന്റെ അവസാന നിമിഷത്തില്‍ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കുന്ന ദൗത്യത്തില്‍ പിഴവ് സംഭവിച്ചെങ്കിലും പദ്ധതി അവസാനിപ്പിക്കാതെ രണ്ടാം ഘട്ടം റാഷിദ് 2 ആരംഭിച്ചതായി യു.എ.ഇ പ്രഖ്യാപിക്കുകയായിരുന്നു.