5 Jun 2022 12:51 AM GMT
Summary
കോവിഡ് വ്യാപനവും പ്രതിദിന കേസുകളും കുറഞ്ഞ സാഹചര്യത്തിൽ മഹാമാരിയുടെ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിർത്തലാക്കി ഒമാൻ. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിൽ വാക്‌സിൻ എടുക്കാതെയും രാജ്യത്തേക്ക് യാത്ര ചെയ്യാം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇനി മുതൽ യാത്രക്ക് ആവശ്യമായിരുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-മുഷ്രിഫ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ ഒമാനിലേക്ക് പറക്കാം. ഈ പുതിയ നിയമം യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ട്രാവൽ രംഗത്തെ ഉദ്യോഗസ്ഥർ. […]
കോവിഡ് വ്യാപനവും പ്രതിദിന കേസുകളും കുറഞ്ഞ സാഹചര്യത്തിൽ മഹാമാരിയുടെ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിർത്തലാക്കി ഒമാൻ. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിൽ വാക്‌സിൻ എടുക്കാതെയും രാജ്യത്തേക്ക് യാത്ര ചെയ്യാം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇനി മുതൽ യാത്രക്ക് ആവശ്യമായിരുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഇ-മുഷ്രിഫ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവയില്ലാതെ ഒമാനിലേക്ക് പറക്കാം.
ഈ പുതിയ നിയമം യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ട്രാവൽ രംഗത്തെ ഉദ്യോഗസ്ഥർ. കോവിഡ് മഹാമാരിയുടെ പ്രതിരോധത്തിനായി നിർമ്മിച്ച സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും, രാജ്യത്തെ കോവിഡിൽ നിന്നും സംരക്ഷിക്കുകയും ചെയ്തതിന് ശേഷം പ്രവർത്തനം അവസാനിപ്പിച്ചു.