1 March 2022 9:17 AM IST
Summary
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ട ഓഹരി വ്യാപാര തര്‍ക്ക കേസ് 24 ലക്ഷം രൂപ പിഴ അടച്ച് തീര്‍പ്പാക്കി. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചതിനെ തുടര്‍ന്നുണ്ടായ കേസിൽ, സാമ്രാട്ട് ദാസ് ഗുപ്തയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി)യ്ക്ക് 24 ലക്ഷം രൂപ പിഴ അടച്ചത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 2017 ജൂണില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയുടെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ ( അണ്‍പബ്ലിഷ്ഡ് പ്രൈസ് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍) 2017 ജൂലൈ […]
ഡെല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്കുമായി ബന്ധപ്പെട്ട ഓഹരി വ്യാപാര തര്‍ക്ക കേസ് 24 ലക്ഷം രൂപ പിഴ അടച്ച് തീര്‍പ്പാക്കി.
ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചതിനെ തുടര്‍ന്നുണ്ടായ കേസിൽ, സാമ്രാട്ട് ദാസ് ഗുപ്തയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി)യ്ക്ക് 24 ലക്ഷം രൂപ പിഴ അടച്ചത്.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 2017 ജൂണില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട് കമ്പനിയുടെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ ( അണ്‍പബ്ലിഷ്ഡ് പ്രൈസ് സെന്‍സിറ്റീവ് ഇന്‍ഫര്‍മേഷന്‍) 2017 ജൂലൈ 21 ന് ബാങ്ക് ജീവനക്കാരനായ ഗുപ്ത വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചു എന്നതായിരുന്നു കേസ്.
ഈ സാമ്പത്തിക ഫലങ്ങള്‍ വായ്പാദാതാക്കള്‍ എക്‌സ്‌ചേഞ്ചുകളില്‍ പരസ്യമാക്കി. കമ്പനിയുടെ വിവരങ്ങള്‍ കൈവശം വച്ചുകൊണ്ട് ദാസ് ഗുപ്ത എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ വ്യാപാരം നടത്തി. നടപടിക്രമങ്ങള്‍ തീര്‍പ്പാക്കാതെ, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സെബിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു ഗുപ്ത. ഇതേ തുടര്‍ന്ന് 24 ലക്ഷം രൂപ കെട്ടിവച്ച് കേസ് തീര്‍പ്പാക്കാന്‍ സെബി നിര്‍ദേശിക്കുകയായിരുന്നു.
ടൈറ്റന്‍ കമ്പനി ലിമിറ്റഡിലെ ജീവനക്കാരനായ കുപ്പുസ്വാമി കനിവേല്‍ കമ്പനി വിവരങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്. മറ്റൊരു ഉത്തരവിലൂടെ സെബി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇയാള്‍ ടൈറ്റനിലെ ജീവനക്കാരനായിരിക്കേ, മൂന്ന് തവണ ടൈറ്റന്റെ സെക്യൂരിറ്റികളില്‍ ഇടപാട് നടത്തിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
