image

9 March 2022 12:03 AM GMT

Premium

നിങ്ങളുടെ വീട്ടുജോലിക്കാരിക്ക് വാര്‍ധക്യത്തില്‍ കൈത്താങ്ങാകാം? 'ഡൊണേറ്റ് എ പെന്‍ഷന്‍'

MyFin Desk

നിങ്ങളുടെ വീട്ടുജോലിക്കാരിക്ക് വാര്‍ധക്യത്തില്‍ കൈത്താങ്ങാകാം? ഡൊണേറ്റ് എ പെന്‍ഷന്‍
X

Summary

നിങ്ങളുടൊപ്പം ഒരു വീട്ടുജോലിക്കാരിയോ തോട്ടക്കാരനോ ഉണ്ടോ? അന്നന്നു കിട്ടുന്ന വരുമാനം മാത്രം ജീവിതോപാധിയായിട്ടുള്ള ഈ മനുഷ്യരുടെ വാര്‍ധക്യ കാലത്ത് ഒരു കൈതാങ്ങ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് ഒരു അവസരം ഒരുക്കുകയാണ് അസംഘടിത മേഖലയിലെ തൊഴിലാകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ശ്രം യോഗി മാന്‍-ദാന്‍ (PM-SYM) സ്‌കീമിന്റെ ഭാഗമായുള്ള 'ഡൊണേറ്റ് എ പെന്‍ഷന്‍'. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അറുപത് വയസിനുശേഷം പെന്‍ഷന്‍ ലഭ്യമാക്കാനായി 2019 ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്ക് നേരിട്ട് പ്രീമിയം അടയ്ക്കാനായിരുന്നു അവസരം. […]


നിങ്ങളുടൊപ്പം ഒരു വീട്ടുജോലിക്കാരിയോ തോട്ടക്കാരനോ ഉണ്ടോ? അന്നന്നു കിട്ടുന്ന വരുമാനം മാത്രം ജീവിതോപാധിയായിട്ടുള്ള ഈ മനുഷ്യരുടെ...

നിങ്ങളുടൊപ്പം ഒരു വീട്ടുജോലിക്കാരിയോ തോട്ടക്കാരനോ ഉണ്ടോ? അന്നന്നു കിട്ടുന്ന വരുമാനം മാത്രം ജീവിതോപാധിയായിട്ടുള്ള ഈ മനുഷ്യരുടെ വാര്‍ധക്യ കാലത്ത് ഒരു കൈതാങ്ങ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന് ഒരു അവസരം ഒരുക്കുകയാണ് അസംഘടിത മേഖലയിലെ തൊഴിലാകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ ശ്രം യോഗി മാന്‍-ദാന്‍ (PM-SYM) സ്‌കീമിന്റെ ഭാഗമായുള്ള 'ഡൊണേറ്റ് എ പെന്‍ഷന്‍'. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അറുപത് വയസിനുശേഷം പെന്‍ഷന്‍ ലഭ്യമാക്കാനായി 2019 ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്ക് നേരിട്ട് പ്രീമിയം അടയ്ക്കാനായിരുന്നു അവസരം. എന്നാല്‍ കോവിഡ് വന്നതോടെ പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും പ്രീമിയം അടവ് മുടങ്ങുകയും ചെയ്തു.ഈ സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളെ തൊഴിലുടമയ്ക്കോ അല്ലാത്തവര്‍ക്കോ സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നത്.

പ്രീമിയം അടയ്ക്കുന്ന വ്യക്തിയും കേന്ദ്ര സര്‍ക്കാരും 50:50 എന്ന അനുപാതത്തിലാണ് നിക്ഷേപം നടത്തുന്നത്. ഉദാഹരണത്തിന് 29 വയസുള്ള ഒരു തൊഴിലാളിക്കായി തൊഴിലുടമ മാസം 100 രൂപ വീതം സംഭാവന ചെയ്യുന്നു എന്നിരിക്കട്ടെ. കേന്ദ്ര സര്‍ക്കാരും അതേ തുക സംഭാവന ചെയ്യും. അയാള്‍ക്ക് അറുപത് വയസാകുന്നതുവരെ മാസം തോറും ഈ തുക അടയ്ക്കും. അറുപത് വയസിനുശേഷം മാസം 3,000 രൂപ പെന്‍ഷനായി അയാള്‍ക്ക് ലഭിക്കും. പെന്‍ഷന്‍ തുകയ്ക്ക് തൊഴിലാളിയുടെ പ്രായത്തിനും അടയ്ക്കുന്ന വിഹിതത്തിനും അനുസരിച്ച് വ്യത്യാസം വരാം. പ്രീമിയം തുക വര്‍ഷത്തില്‍ 660 രൂപ മുതല്‍ 2400 രൂപവരെയെ ആകാവു എന്ന നിബന്ധന ഉണ്ട്.

ആര്‍ക്കൊക്കെ അംഗമാകാം?

പതിനെട്ട് മുതല്‍ 40 വയസുവരെയാണ് പദ്ധതിയില്‍ അംഗമാകാനുള്ള പ്രായപരിധി.പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് മാസം 15,000 രൂപയോ അതില്‍ താഴെയോ ആയിരിക്കണം മാസ വരുമാനം. എന്‍പിഎസ്, ഇഎസ്‌ഐ, പ്രോവിഡന്റ് ഫണ്ട് എന്നിവയിലൊന്നും അംഗമായിരിക്കരുത്. ആദായ നികുതി നല്‍കുന്ന ആളായിരിക്കരുത് തൊഴിലാളി. വീടുകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നവര്‍, തെരുവ് കച്ചവടക്കാര്‍, പാചകക്കാര്‍, ചുമട്ട് തൊഴിലാലികള്‍, ഇഷ്ടിക ചൂളയില്‍ജോലി ചെയ്യുന്നവര്‍, തുകല്‍ത്തൊഴിലാളികള്‍, പഴയ വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, റിക്ഷ തൊഴിലാളികള്‍, ബീഡി തൊഴിലാളികള്‍,ഭ ൂമിയില്ലാത്ത തൊഴിലാളികള്‍, കര്‍ഷകര്‍, കൈത്തറി തൊഴിലാളികള്‍ തുടങ്ങി അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായാണ് ഈ പദ്ധതി. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനാണ് ഈ പദ്ധതിയുടെ ചുമതല. എല്‍ഐസിയും കോമണ്‍ സര്‍വീസ് സെന്ററുകളും (സിഎസ് സി)ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്‍ഐസി വഴിയാണ് പെന്‍ഷന്‍ വിതരണം.