image

24 Jan 2023 5:47 AM GMT

Fixed Deposit

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ പലിശ നിരക്ക് പുതുക്കി ഫെഡറല്‍ ബാങ്ക്

MyFin Desk

federal bank interest rate raise
X

Summary

അഞ്ച് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 3.15 ശതമാനം കുറഞ്ഞ പലിശയാണ് ലഭിക്കുന്നത്.



സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് പുതുക്കി ഫെഡറല്‍ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നു. റിപ്പോ റേറ്റുമായി ബന്ധിപ്പിച്ചതാണ് ഫെഡല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് നിരക്ക്. നിലവില്‍ റിപ്പോ നിരക്ക് 6.25 ശതമാനമാണ്.

അഞ്ച് ലക്ഷം രൂപയില്‍ താഴെയാണ് സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപമെങ്കില്‍ റിപ്പോ നിരക്കിനേക്കാള്‍ 3.20 ശതമാനം താഴ്ന്ന നിരക്ക് ലഭിക്കും. അഞ്ച് ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് റിപ്പോ നിരക്കിനെക്കാള്‍ 3.15 ശതമാനം കുറഞ്ഞ പലിശയാണ് ലഭിക്കുന്നത്.

നിക്ഷേപം 50 ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപയില്‍ താഴെ വരെയാണെങ്കില്‍ റിപ്പോ നിരക്കിനേക്കാള്‍ 2.50 ശതമാനം താഴ്ന്ന നിരക്ക് നൽകും. രണ്ട് കോടി രൂപ മുതല്‍ അഞ്ച് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് റിപ്പോ നിരക്കിനേക്കാള്‍ 2.25 ശതമാനം കുറഞ്ഞ പലിശ ലഭിക്കും. അഞ്ച് കോടി രൂപ മുതല്‍ 50 കോടി രൂപയില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് റിപ്പോ നിരക്കിനേക്കാള്‍ 0.75 ശതമാനം കുറഞ്ഞ പലിശയും, അമ്പത് കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് റിപ്പോ നിരക്കിനേക്കാള്‍ 0.25 ശതമാനം കുറഞ്ഞ നിരക്കിലും പലിശ ലഭിക്കും.