image

29 Dec 2022 5:00 AM GMT

Banking

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പലിശ നിരക്ക് ഉയര്‍ത്തി, ക്രെഡിറ്റ് സ്‌കോറാണ് മുഖ്യം

MyFin Desk

lic housing finance interest rate
X

Summary

പുതിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തിലായി. 35 ബേസിസ് പോയിന്റ് ആണ് വര്‍ധന. പുതിയ നിരക്ക് പ്രാബല്യത്തിലായതോടെ ഭവന വായ്പാ പലിശ നിരക്ക് ഉയരും.



ഭവന വായ്പാ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പലിശ നിരക്ക് ഉയര്‍ത്തി. ഭവന വായ്പാ നിരക്ക് നിര്‍ണയത്തില്‍ പ്രധാന പരിഗണനാഘടകമായ ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് റേറ്റിലാണ് പരിഷ്‌കാരം വരുത്തിയത്. ഭവന വായ്പയുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതാണ് ഇത്. പുതിയ നിരക്ക് ഡിസംബര്‍ 26 മുതല്‍ പ്രാബല്യത്തിലായി. 35 ബേസിസ് പോയിന്റ് ആണ് വര്‍ധന. പുതിയ നിരക്ക് പ്രാബല്യത്തിലായതോടെ ഭവന വായ്പാ പലിശ നിരക്ക് ഉയരും.

ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചാണ് പലിശ നിരക്ക് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാനപങ്ങളും നിശ്ചയിക്കാറ്. ഇവിടെ ശമ്പള വരുമാനക്കാരായ പ്രൊഫഷണലുകള്‍ക്ക് 800 ന് മുകളിലാണ് സ്‌കോര്‍ എങ്കില്‍ പലിശ നിരക്ക് 8.30 ശതമാനമായിരിക്കും. 15 കോടി രൂപ വാരെയാണ് വായ്പയായി ലഭിക്കുക. സ്‌കോര്‍ 750-799 നിലവാരത്തിലാണെങ്കില്‍ നിരക്ക് 8.4- 8.6 ശതമാനമായിരിക്കും. 700-749 സ്‌കോറുകാര്‍ക്ക് 8.7 ശതമാനമാകും. 50 ലക്ഷത്തിന് മുകളിലാണ് വായ്പാ തുകയെങ്കില്‍ നരിക്ക് 8.9 ശതമാനമാകും.

30 ലക്ഷം രൂപ വരെയാണ് വായ്പയെങ്കില്‍ വസ്തു വിലയുടെ 90 ശതമാനം വരെ വായ്പയായി നല്‍കുമെന്നും ബാങ്ക് വെബ്‌സൈറ്റ് പറയുന്നു.