25 March 2026 2:52 PM IST
Train Ticket Cancellation Charge : ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യണോ? ഇനി റീഫണ്ട് കുറയും
MyFin Desk
Summary
ട്രെയിൻ ടിക്കറ്റ് കാൻസൽ ചെയ്യണോ? ഇനി റീഫണ്ട് കുറയും. എട്ടു മണിക്കൂർ മുമ്പാണ് കാൻസൽ ചെയ്യുന്നതെങ്കിലും ഇനി റീഫണ്ടില്ല
ട്രെയിൻ ടിക്കറ്റ് അവസാന നിമിഷം റദ്ദാക്കിയാൽ ഇനി റീഫണ്ട് കുറയും. ടെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്ക് നഷ്ടപ്പെടും.ഏപ്രിൽ ഒന്നു മുതലാണ് പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരിക. സ്ഥിരീകരിച്ച റെയിൽവേ ടിക്കറ്റുകൾ അവസാന നിമിഷം റദ്ദാക്കുന്നതാണ് തിരിച്ചടിയാവുക.
ബുക്കിംഗ് സംവിധാനത്തിന്റെ ദുരുപയോഗം തടയുന്നതിനും ടിക്കറ്റ് പൂഴ്ത്തിവയ്പ്പ് കുറയ്ക്കുന്നതിനുമാണിത് എന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം. ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് നൽകില്ല. നേരത്തെ ഇത് നാലു മണിക്കൂറായിരുന്നു. ഏപ്രിൽ ഒന്നു മുതൽ 15 വരെ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും. അവസാന നിമിഷം റദ്ദാക്കുന്നത് മുഴുവൻ ടിക്കറ്റ് നിരക്കും നഷ്ടമാകാൻ കാരണമാകും.
പുതുക്കിയ റീഫണ്ട് ഇങ്ങനെ
പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പ് റദ്ദാക്കിയ ടിക്കറ്റുകൾക്ക് 50 ശതമാനം റീഫണ്ട് നൽകും. 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയിൽ ടിക്കറ്റ് റദ്ദാക്കുമ്പോൾ 75 ശതമാനം റീഫണ്ട് ലഭിക്കും. അതേസമയം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ അടിസ്ഥാന ഫീസും പരമാവധി റീഫണ്ടും ലഭിക്കും എന്ന മെച്ചവുമുണ്ട്. നിലവിൽ ഇത് 48 മണിക്കൂറാണ്.
പഠിക്കാം & സമ്പാദിക്കാം
Home
