30 Dec 2025 10:46 AM IST
Pan card Aadhaar card Linking : പാൻകാർഡ് ഉപയോഗിക്കുന്നുണ്ടോ? ഈ 'സ്റ്റാറ്റസ്' പരിശോധിച്ചോളൂ
MyFin Desk
Summary
Pan Aadhar Link : പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻകാർഡുകൾ അസാധുവാകും. 2025 ഡിസംബർ 31 ന് മുമ്പ് ലിങ്കിങ് പൂർത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പ്.
പാൻ കാർഡ് ആധർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? പല ധനകാര്യ സേവനങ്ങളും തടസപ്പെടാതിരിക്കാൻ ഇത് നിർബന്ധമാണ്.പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തോ എന്നതിൻ്റെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ പരിശോധിക്കാനാകും.
2025 ഡിസംബർ 31ന് മുമ്പ് എല്ലാ പാൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആദായനികുതി വകുപ്പ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാക്കും. വൈകി ലിങ്ക് ചെയ്യുന്നവരിൽ നിന്ന്1,000 രൂപ വീതം ലേറ്റ് ഫീസായി ഈടാക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യും?
1 ഓൺലൈനിലൂടെ തന്ന പാൻ ആധാർ ലിങ്കിങ് എളുപ്പത്തിൽ പൂർത്തിയാക്കാൻ ആകും.
2 ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ ലോഗിൻ ചെയ്യുക
3 പ്രൊഫൈൽ വിഭാഗത്തിൽ ‘ലിങ്ക് ആധാർ’ എന്നതിൽ ക്ലിക്ക് ചെയ്യുക
4പാൻ, ആധാർ വിശദാംശങ്ങൾ നൽകി ‘ഇ-പേ ടാക്സ് വഴി പണമടയ്ക്കുന്നതിനുള്ള ഓപ്ഷൻ നൽകുക
5 അസസ്‌മെന്റ് വർഷം തിരഞ്ഞെടുത്ത് ബാക്കി വിവരങ്ങൾ നൽകി തുടരുക എന്നതിൽ ക്ലിക്ക് ചെയ്യുക.
6 ബാങ്ക് വെബ്‌സൈറ്റ് വഴി പണമടച്ചതിന് ശേഷം, ഇ-ഫയലിംഗ് പോർട്ടലിൽ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാക്കാം.
ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എളുപ്പത്തിൽ അറിയാം
1 ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് പാൻകാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തതാണോ എന്നുമറിയാം.
https://eportal.incometax.gov.in/iec/foservices/#/pre-login/
2 ‘ലിങ്ക് ആധാർ സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക
3 പാൻ, ആധാർ വിശദാംശങ്ങൾ നൽകുക
4 തുടരുക ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
5 പാൻ, ആധാർ വിശദാംശങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ നികുതിദായകർക്ക് ഇവ തിരുത്താനുമാകും.
6 ഇതിനായി യുഐഡിഎഐ പോർട്ടൽ സന്ദർശിക്കുക
പഠിക്കാം & സമ്പാദിക്കാം
Home
