image

9 March 2026 5:44 PM IST

Financial planning

എഐ എത്തി; സ്മാർട്ടായി ഇൻഷുറൻസ് വിപണി , വരുമാനം ഉയരുന്നു

MyFin Desk

എഐ എത്തി; സ്മാർട്ടായി ഇൻഷുറൻസ് വിപണി , വരുമാനം ഉയരുന്നു
X

Summary

എഐ വ്യാപകമാക്കി ഇൻഷുറൻസ് കമ്പനികൾ. സ്മാർട്ടായി ഇൻഷുറൻസ് രംഗം. പ്രീമിയം വരുമാനം ഉയർന്നു.


ആരോഗ്യ ഇൻഷുറൻസ് രംഗത്ത് എഐ വളരെ വേഗത്തിൽ വ്യാപകമായി. നിവ ബുപ , ഐസിഐസിഐ ലൊംബാർഡ്, ബജാജ് ലൈഫ്, ടാറ്റ എഐജി , കാനറാ എച്ച്എസ്ബിസി ലൈഫ്, ഫെഡോ, ഫ്യുച്ചർ ജനറാലി തുടങ്ങിയ കമ്പനികളെല്ലാം എഐ ഉപയോഗിച്ച് സേവനങ്ങൾ സ്മാർട്ടാക്കുകയാണ്. സേവനങ്ങളും ലാഭവും മെച്ചപ്പെട്ടതോടെ മറ്റ് കമ്പനികളും ഈ രീതി പിന്തുടരുകയാണ്. എഐയുടെ വരവോടെ ഇൻഷുറൻസ് വാങ്ങലും ക്ലെയിം പ്രോസസ്സിംഗുമെല്ലാം കൂടുതൽ ലളിതമായി.

മുൻപ് ഇൻഷുറൻസ് പോളിസി എടുക്കാൻ നിരവധി ഫോം പൂരിപ്പിക്കേണ്ടി വന്നിരുന്നു. വിവരങ്ങൾ പരിശോധിക്കാൻ ദിവസങ്ങൾ എടുത്തിരുന്നു. എന്നാൽ ഇപ്പോൾ എഐ ഉപയോഗിച്ച് ഉപഭോക്താവിന്റെ വിവരങ്ങൾ വേഗത്തിൽ പരിശോധിക്കുകയും, അനുയോജ്യമായ പോളിസികൾ നിർദേശിക്കുകയും ചെയ്യാം. ഇതിലൂടെ സമയം ലാഭിക്കുകയും തെറ്റുകൾ കുറയുകയും ചെയ്യുന്നു. ഏജൻ്റുമാരുടെ റോളും ചുരുങ്ങും.

ക്ലെയിം സെറ്റിൽമെന്റ് മേഖലയിലാണ് എഐ ഏറ്റവും കൂടുതൽ സഹായകരമാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ, ബില്ലുകളും മെഡിക്കൽ രേഖകളും ഡിജിറ്റൽ രീതിയിൽ സ്കാൻ ചെയ്ത് എഐ പരിശോധിക്കും. സാധാരണമായ ക്ലെയിമുകൾക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ ഇതു സഹായകരമാകും. അതായത്, രോഗാവസ്ഥയിൽ പണം കിട്ടാൻ കാത്തിരിക്കേണ്ടി വരുന്ന സമയം കുറയുന്നു.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്കും 24 മണിക്കൂറും എഐ ചാറ്റ്ബോട്ടുകൾ മറുപടി നൽകും. പോളിസി വിശദാംശങ്ങൾ, പ്രീമിയം, റിനുവൽ തീയതി തുടങ്ങിയ വിവരങ്ങൾ ഉടൻ ലഭ്യമാക്കാൻ ചാറ്റ്ബോട്ടുകൾ സഹായകരമാകും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുന്നു എന്നത് എഐയുടെ നേട്ടമാണ് . എന്നാൽ വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാനമാണ്. കമ്പനികൾക്ക് ശക്തമായ ഡാറ്റാ പ്രൊട്ടക്ഷൻ സംവിധാനം ഉണ്ടായിരിക്കണം.

കമ്പനികളുടെ വരുമാനം ഉയരുന്നു

ജനുവരി 2026-ലെ ഇൻഷുറൻസ് പ്രീമിയം കണക്കുകൾ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ ശക്തമായ വളർച്ച വ്യക്തമാക്കുന്നു. ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ ചേർന്ന് കഴിഞ്ഞ വർഷത്തേക്കാൾ 23.5% കൂടുതൽ പ്രീമിയം സമാഹരിച്ചു. 4,527 കോടി രൂപയാണ് പ്രീമിയമായി സമാഹരിച്ചത്.