23 Dec 2025 5:43 PM IST
Minor Pan Card : പ്രായപൂർത്തിയാകാത്ത എല്ലാ കുട്ടികൾക്കും മൈനർ പാൻകാർഡ് വേണോ?
MyFin Desk
Summary
മൈനർ പാൻ കാർഡ് പ്രായ പൂർത്തിയാകാത്ത എല്ലാ കുട്ടികൾക്കും നിർബന്ധമാകുമോ? ഇതിൻ്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?
മൈനർ പാൻകാർഡും ഇപ്പോൾ വാർത്തകളിൽ നിറയുന്നുണ്ട്. എന്താണ് മൈനർ പാൻകാർഡ്?18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആദായനികുതി വകുപ്പ് നൽകുന്ന പാൻകാർഡാണ് മൈനർ പാൻ കാർഡ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പാൻ കാർഡ് എന്തിനാണ്? കുട്ടിയുടെ പേരിൽ പ്രത്യേക സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും നടത്താൻ ഇത് ആവശ്യമായി വരും.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എല്ലാം മൈനർ പാൻകാർഡ് നിർബന്ധമല്ല, പക്ഷേ ചില സാഹചര്യങ്ങളിൽ ആവശ്യമായി വരും. മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ പോലുള്ള ഉപാധികളിലൂടെ പ്രായപൂർത്തിയാകാത്തവരുടെ പേരിൽ നിക്ഷേപം നടത്താൻ മൈനർ പാൻ ആവശ്യമാണ്.
സാധാരണ കാർഡിൽ നിന്ന് വ്യത്യസ്തമായി, അതിൽ കുട്ടിയുടെ ഫോട്ടോയോ ഒപ്പോ ഉണ്ടാകില്ല. പകരം, ഫോട്ടോ ഉള്ളിടത്ത് "മൈനർ" എന്ന വാക്ക് അച്ചടിച്ചിരിക്കും, മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ ഒപ്പാണ് പാൻകാർഡിൽ ഉപയോഗിക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
പ്രായപൂർത്തിയാകാത്തവർക്ക് സ്വതന്ത്രമായി പാൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല. നിയമപരമായ രക്ഷിതാവ് അല്ലെങ്കിൽ "പ്രതിനിധിക്ക് അപേക്ഷ നൽകാം.
നേരിട്ടോ ഓൺലൈനായോ അപേക്ഷിക്കാം
എൻഎസ്ഡിഎൽ വഴി ഉൾപ്പെടെ ഓൺലൈനായി അപേക്ഷിക്കാൻ ആകും.
പുതിയ പാൻ - ഇന്ത്യൻ പൗരൻ തിരഞ്ഞെടുത്ത് വിഭാഗം തിരഞ്ഞെടുക്കുക.
വിവരങ്ങൾ നൽകുക.
ഓൺലൈനായി ഫീസ് അടയ്ക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
