3 Nov 2025 12:00 PM IST
ക്രെഡിറ്റ് കാർഡ് പോക്കറ്റ് കാലിയാക്കില്ല; ഏറ്റവും കൂടുതൽ ക്യാഷ്ബാക്ക് നൽകുന്ന ചില കാർഡുകൾ
MyFin Desk
Summary
മികച്ച ക്യാഷ്ബാക്ക് നൽകുന്ന ചില ക്രെഡിറ്റ് കാർഡുകൾ
ക്രെഡിറ്റ് കാർഡുകൾ പോക്കറ്റ് കാലിയാക്കുമോ എന്ന് പുതിയതായി കാർഡ് എടുക്കാൻ ഒരുങ്ങുന്ന മിക്കവർക്കും ആശങ്കയുണ്ട്. പലരുടെയും ഷോപ്പിങ് രീതികളും ക്രെഡിറ്റ് കാർഡ് ആവശ്യങ്ങളും ഉപയോഗവുമൊക്കെ പല തരത്തിലാണ്. ഇതിനനുസരിച്ച് ഏറ്റവും അനുയോജ്യമായ കാർഡ് വേണം തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിരന്തരം ഷോപ്പിങ് ചെയ്യുന്നവർക്ക് അനുയോജ്യമായ വിവിധ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകളുണ്ട്. ഇളവുകൾ ചെറിയ സാമ്പത്തിക ലാഭം നൽകും.
ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്ക് ഒട്ടേറെ ഇളവുകൾ നൽകുന്നവയാണ് സൂപ്പർ പ്രീമിയം ക്രെഡിറ്റ് കാർഡുകൾ. എപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നവർക്ക് യാത്രാ ആനുകൂല്യങ്ങൾ കൂടുതൽ നൽകുന്ന നിരവധി ക്രെഡിറ്റ് കാർഡുകളുണ്ട്. ഇതിൽ നിന്നൊക്കെ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം.
മികച്ച ക്യാഷ് ബാക്ക് നൽകുന്ന ചില ക്രെഡിറ്റ് കാർഡുകൾ
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് എല്ലാ ഓൺലൈൻ ഷോപ്പിംഗുകൾക്കും ലഭ്യമാണ്. ഓഫ് ലൈൻ ഷോപ്പിംഗുകൾക്ക് ഒരു ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള വാർഷിക ചെലവഴിക്കലുകൾക്ക് 999 രൂപ വരെ ഇളവ് ലഭിക്കും. എല്ലാ ഓഫ്ലൈൻ ഷോപ്പിംഗുകൾക്കും ഒരു ശതമാനം കിഴിവ് ലഭിക്കും.
ഓൺലൈനായി സ്ഥിരം ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് സ്വിഗ്ഗി എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 10 ശതമാനം അധിക ഇളവ് നേടാം. സ്വിഗ്ഗി ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മാത്രമല്ല ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്കും ഇളവ് ലഭിക്കും. പ്രമുഖ ഓൺലൈൻ ബ്രാൻഡുകളിൽ നിന്നുള്ള ഓർഡറുകൾക്ക് അഞ്ചു ശതമാനം കിഴിവ് ലഭിക്കും. പതിവ് സ്വിഗ്ഗി ഉപയോക്താക്കൾക്കും ഓൺലൈനിലൂടെ ഷോപ്പിങ് നടത്തുന്നവർക്കും രണ്ടു ലക്ഷം രൂപ വരെയുള്ള ചെലവഴിക്കലിന് 500 രൂപ ഇളവ് ലഭിക്കും.
ആക്സിസ് ബാങ്ക് എസിഇ ക്രെഡിറ്റ് കാർഡ് ഗൂഗിൾ പേ വഴിയുള്ള യൂട്ടിലിറ്റി ബില്ലുകൾ, റീചാർജുകൾ എന്നിവയ്ക്ക് 5 ശതമാനം കിഴിവ് നൽകുന്നു. സ്വിഗ്ഗി,സൊമാറ്റോ,ഒല പേയ്‌മെന്റുകൾക്കും ദൈനംദിന യാത്രാ,ഭക്ഷണ ചെലവുകൾക്കും നാലു ശതമാനം ഇളവ് ലഭ്യമാണ്. വാർഷിക ചെലവഴിക്കലിന് ലഭിക്കുന്ന അധിക ഇളവുകൾക്ക് പുറമെയാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
