19 May 2026 2:17 PM IST
Summary
പ്രതിമാസം ഇന്ധന ഇനത്തിൽ നല്ലൊരു തുക ചെലഴിക്കുന്നുണ്ടോ? മികച്ച ഫ്യൂവൽ കാർഡുകൾ പ്രയോജനപ്പെടുത്തൂ
പ്രതിമാസം ഇന്ധന ഇനത്തിൽ നല്ലൊരു തുക ചെലഴിക്കുന്നവർക്ക് മികച്ച ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ സഹായകരമാണ്.ഇന്ധന വില വർധന തിരിച്ചടിയാകുന്ന സമയത്തും മികച്ച കാർഡുകൾ ആശ്വാസമാകും. വർധിച്ചുവരുന്ന പെട്രോൾ, ഡീസൽ വില കീശകാലിയാക്കാതിരിക്കാൻ ചില കാർഡുകൾ സഹായിക്കും. ഇത്തരത്തിലെ മിക്ക ക്രെഡിറ്റ് കാർഡുകളിലെയും പ്രധാന നേട്ടം റിവാർഡ് പോയിൻ്റുകളും ഒരു ശതമാനം ഇന്ധന സർചാർജ് ഒഴിവുമാണ്.
ഇന്ധനം അടിക്കാൻ ഏതു കമ്പനിയെയാണോ സാധാരണ കൂടുതൽ ആശ്രയിക്കുന്നത്, ആ കമ്പനിയുടെ കോ ബ്രാൻഡഡ് കാർഡുകൾ ഉപയോഗിക്കുന്നതാണ് നേട്ടം നൽകുക. ഉദാഹരണത്തിന് ഇന്ത്യൻ ഓയിൽ പമ്പുകളിൽ നിന്നാണ് സ്ഥിരം ഇന്ധനം അടിക്കുന്നതെങ്കിൽ ഇന്ത്യൻ ഓയിലിൻ്റെ കോ ബ്രാൻഡഡ് കാർഡുകൾ ഉപയോഗിക്കാം. ബിപിസിഎൽ , എച്ചിപിസിഎൽ കാർഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ ഈ കാർഡുകളെ ആശ്രയിക്കാം.
എൽപിജി സിലിണ്ടർ ചെലവുകൾ കുറയ്ക്കുന്നതിനും ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ സഹായകരമാകും. പ്രതിമാസ ബജറ്റിന്റെ പ്രധാന ഭാഗം ഇന്ധനത്തിനായി ചെലവഴിക്കുന്ന വ്യക്തികൾക്ക് ഈ കാർഡുകൾ ഓഫർ ചെയ്യുന്ന റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക്, കിഴിവുകൾ എന്നിവ പിന്നീടുള്ള ഇടപാടുകൾക്കായി ഉപയോഗിക്കാം.
മികച്ച ചില ഫ്യൂവൽ കാർഡുകൾ
ബിപിസിഎൽ പമ്പ് ഉപയോഗിക്കുന്നവർക്ക് ബിപിസിഎൽ എസ്‌ബിഐ കാർഡ് ഒക്ടെയ്ൻ സഹായകരമാണ്. ക്രെഡിറ്റ് കാർഡിനായി 1499 രൂപ ഫീസ് നൽകണം. 1499 രൂപയാണ് വാർഷിക ഫീസ്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4,000 രൂപ വരെയുള്ള ബിപിസിഎൽ ഇന്ധന ചെലവുകൾക്ക് 1 ശതമാനം വരെ സർചാർജ് ഇളവ് ലഭിക്കും. ബിപിസിഎൽ ഇന്ധനം, ലൂബ്രിക്കന്റുകൾ, ഭാരത് ഗ്യാസ് എന്നിവയ്ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും കാർഡ് ഉടമകൾക്ക് ഏകദേശം 25 റിവാർഡ് പോയിന്റുകൾ ലഭിക്കും എന്നത് അധിക ആശ്വാസമാണ്. കൂടാതെ, മറ്റ് ഇടപാടുകളിലും 1 പോയിൻ്റ് വീതം ലഭിക്കും. , 4,000 രൂപ വരെയുള്ള ചെലവുകൾക്ക് 100 രൂപയാണ് അധികം ലഭിക്കുക. പണമടച്ചതിന് ശേഷം ഉപയോക്താക്കൾക്ക് 6,000 പോയിൻ്റുകൾ ലഭിക്കും. 0.25 രൂപയാണ് റിവാർഡ് പോയിൻ്റിൻ്റെ മൂല്യം.
ഇന്ത്യൻ ഓയിൽ പമ്പുകൾ ഉപയോഗിക്കുന്നവർക്ക് ഇന്ത്യൻ ഓയിൽ എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡും സഹായകരമാണ്. ക്രെഡിറ്റ് കാർഡിനായി 500 രൂപയാണ് നൽകേണ്ടത്. 500 രൂപയാണ് വാർഷിക ഫീസ്. ഇന്ത്യൻ ഓയിൽ ഔട്ട്‌ലെറ്റുകളിൽ സ്ഥിരമായി ഇന്ധനമടിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് 5% പോയിന്റുകൾ ലഭിക്കും. ഉപയോക്താക്കൾ 400 രൂപയോ അതിൽ കൂടുതലോ ഇന്ധനത്തിനായി ചെലവാക്കിയാൽ പ്രതിമാസം 250 രൂപ വരെ 1% ഇന്ധന സർചാർജ് ഇളവ് ലഭിക്കും. ഇന്ത്യൻ ഓയിലിൻ്റെ എക്സ്ട്ര റിവാർഡ്സ് പോയിൻ്റുകളിലൂടെയും അധിക സാമ്പത്തിക നേട്ടമുണ്ടാക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
