image

12 Jan 2026 4:42 PM IST

Financial planning

ഇനി അൽപ്പനം ധനകാര്യം; എന്താണ് ഈ ക്രെഡിറ്റ് റേറ്റിങ്?

MyFin Desk

ഇനി അൽപ്പനം ധനകാര്യം;  എന്താണ് ഈ  ക്രെഡിറ്റ് റേറ്റിങ്?
X

Summary

ക്രെഡിറ്റ് റേറ്റിങ്, ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ. ലോണുമായി ബന്ധപ്പെട്ടും അല്ലാതെയും ഒക്കെ സ്ഥിരം കേൾക്കുന്ന വാക്കുകളാണിവ. എന്താണ് ഈ ക്രെഡിറ്റ് റേറ്റിങ്?


സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാനുള്ള കടം എടുത്തയാളുടെ കഴിവിനെയാണ് ക്രെഡിറ്റ് റേറ്റിംങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപേക്ഷകന്റെ വായ്പാ യോഗ്യത വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് ക്രെഡിറ്റ് റേറ്റിംങ് സഹായിക്കുന്നു. വായ്പാ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, അംഗീകരിക്കുന്നതിനും, വായ്പയുടെ പലിശനിരക്കുകള്‍ തീരുമാനിക്കുന്നതിലും ക്രെഡിറ്റ് റേറ്റിംങുകള്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

വ്യക്തികൾക്ക് മാത്രമല്ല സ്ഥാപനങ്ങൾക്കുമുണ്ട് ക്രെഡിറ്റ് റേറ്റിങ്. സമയബന്ധിതമായി വായ്പ തിരിച്ചടയ്ക്കാനുള്ള കടം എടുത്തയാളുടെ, അല്ലെങ്കിൽ സ്ഥാപനത്തിൻ്റെ കഴിവിനെയാണ് ക്രെഡിറ്റ് റേറ്റിംങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അപേക്ഷകന്റെ വായ്പാ യോഗ്യത വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് ക്രെഡിറ്റ് റേറ്റിംങ് സഹായിക്കുന്നു. വായ്പാ അപേക്ഷകള്‍ സ്വീകരിക്കുന്നതിനും, അംഗീകരിക്കുന്നതിനും, വായ്പ പലിശനിരക്കുകള്‍ തീരുമാനിക്കുന്നതിലും ക്രെഡിറ്റ് റേറ്റിംങുകള്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

ക്രെഡിറ്റ് റേറ്റിങ്; മാനദണ്ഡം എന്താണ്?

നിലവില്‍ നിരവധി ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ ധനകാര്യ സ്ഥാപനങ്ങൾക്ക് റിപ്പോ‍ർട്ട് നൽകുന്നുണ്ട്. കമ്പനികളുടേയും, വ്യക്തികളുടേയും പണം ഇടപാടുകൾ ഉൾപ്പെടെ പരിശോധിച്ചാണ് റിപ്പോ‍ർട്ട് നൽകുന്നത്. ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളാണ് അടിസ്ഥാനം. പലപ്പോഴും ക്രെഡിറ്റ് റേറ്റിംങുകള്‍ നി‍ർണയിക്കുന്നതില്‍ ഓരോ കമ്പനികളും വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്.

എന്നാലും വായ്പാ ചരിത്രം , വായ്പാ ദൈർഘ്യം ,എടുത്തിരിക്കുന്ന ലോണുകളുടെ എണ്ണം, വായ്പയുടെ സ്വഭാവം എന്നീ പൊതു ഘടകങ്ങൾ വിലയിരുത്തി തന്നെയാണ് ക്രെഡിറ്റ് റേറ്റിങ് നടത്തുക. ലോൺ സുരക്ഷ, മികച്ച ഉപഭോക്താക്കളെ കണ്ടെത്തൽ എന്നിവ ഉറപ്പാക്കാൻ ക്രെഡിറ്റ് റേറ്റിങ് വായ്പാ ദാതാക്കളെ സഹായിക്കും എന്ന മെച്ചവുമുണ്ട്. ഒരു കമ്പനിക്ക് റേറ്റിംങ് കുറഞ്ഞാൽ നിക്ഷേപകര്‍ ജാഗ്രത പാലിക്കാറുണ്ട്.

എസ് ആന്റ് പി, മൂഡീസ്, ഫിച്ച് റേറ്റിംങ്‌സ് എന്നിവയാണ് ആഗോളതലത്തിലെ പ്രധാനപ്പെട്ട മൂന്ന് ക്രെഡിറ്റ് ഏജൻസികൾ. ക്രിസില്‍ ആണ് ഇന്ത്യയിലെ ആദ്യ ക്രെഡിറ്റ് റേറ്റിംങ് ഏജൻസി. ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംങ് ഏജൻസി കൂടിയാണിത്.