27 Nov 2025 12:48 PM IST
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ ഇനി എളുപ്പമാണ്; ക്രെഡിറ്റ് റിപ്പോർട്ട് എല്ലാ ആഴ്ചയും
MyFin Desk
Summary
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ നൽകുന്ന വിവരങ്ങൾ ഇനി ആഴ്ച തോറും അപ്ഡേറ്റ് ചെയ്യും
ഇനി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ലോൺ എടുത്തവരുടെ ക്രെഡിറ്റ് വിവരങ്ങൾ എല്ലാം എല്ലാ ആഴ്ചയും കൃത്യമായി അപ്ലോഡ് ചെയ്യണം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സമയബന്ധിതമായി കമ്പനികൾക്ക് വിവരം നൽകുകയും വേണം. ആർബിഐ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുടെ ക്രെഡിറ്റ് സ്കോറിന്റെയും റിപ്പോർട്ടിന്റെയും സമയബന്ധിതമായ അപ്‌ഡേറ്റ് ലോൺ എടുക്കുന്നവർക്കും സഹായകരമാകും. 2025 സെപ്റ്റംബറിലാണ് ആർബിഐ ഇതു സംബന്ധിച്ച പ്രധാന പ്രഖ്യാപനം നടത്തിയത്.
ക്രെഡിറ്റ് റേറ്റിങ് കമ്പനികൾ വ്യക്തികളുടെ ക്രെഡിറ്റ് സ്കോറും റിപ്പോർട്ടും അതത് മാസത്തിലെ 7, 14, 21, 28, തീയതികളിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. നേരത്തെ രണ്ട് ആഴ്ചയിൽ ഒരിക്കലായിരുന്നു റിപ്പോർട്ട് നൽകിയിരുന്നത്. ഇനി ക്രെഡിറ്റ് വിവരങ്ങൾ തത്സമയം അപ്ഡേറ്റ് ചെയ്യുന്നത് ലോൺ എടുക്കുന്നവർക്ക് നേട്ടമാണ്. ലോൺ കൃത്യമായി അടച്ചുതീർത്താൽ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം.
എന്താണ് നേട്ടം?
മാസത്തിലെ അവസാന ദിവസത്തെ ക്രെഡിറ്റ് വിവരങ്ങൾ അടങ്ങിയ മുഴുവൻ ഫയലും അടുത്ത മാസം മൂന്നാം തീയതിക്കുള്ളിൽ തന്നെ ബാങ്കുകൾ ക്രെഡിറ്റ് കമ്പനികൾക്ക് സമർപ്പിക്കേണ്ടി വരും. ഇത് ലോൺ തീർത്താലും ഇഎംഐ മുടങ്ങിയാലുമൊക്കെയുള്ള തത്സമയ അപ്ഡേറ്റുകൾ ക്രെഡിറ്റ് റേറ്റിങ് കമ്പനികൾക്ക് നൽകും. ഉദാഹരണത്തിന്, 2025 ഒക്ടോബർ 31 ലെ ക്രെഡിറ്റ് വിവര രേഖകൾ 2025 നവംബർ 3-നകം ബാങ്കുകൾ കമ്പനികൾക്ക് സമർപ്പിക്കണം. ഇത് ക്രെഡിറ്റ് സ്കോർ അപ്ഡേഷനും വേഗത്തിലാക്കും
പഠിക്കാം & സമ്പാദിക്കാം
Home
