26 Feb 2026 11:40 AM IST
ബാങ്ക് ലോണുകൾക്കൊപ്പം ഇൻഷുറൻസ്, രണ്ടുണ്ട് ഗുണം, ഇത് തെറ്റായ വിൽപ്പന ആണോ?
MyFin Desk
Summary
ബാങ്ക് ലോണുകൾക്കൊപ്പം ഇൻഷുറൻസ് വേണോ? എടുത്താൽ രണ്ടുണ്ട് ഗുണമെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താക്കൾ
ബാങ്കിങ് സേവനങ്ങൾക്കൊപ്പം ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങളും തെറ്റായി നൽകുന്നത് കടുത്ത നടപടി സ്വീകരിക്കാൻ ഇടയാകുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ആർബിഐയും ഈ നിയമം കർശനമാക്കുകയാണ്. പരമ്പരാഗ ബാങ്കിങ് ഉൽപ്പന്നങ്ങളിൽ ബാങ്കുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇൻഷുറൻസ് പോലുള്ള നോൺ ബാങ്കിങ് ഉൽപ്പന്നങ്ങൾ വിൽക്കാൻ വ്യഗ്രത കാണിക്കരുത് എന്നുമാണ് ധനമന്ത്രിയുടെ നിർദേശം.
എന്നാൽ, ലോണിനൊപ്പമുള്ള ഇൻഷുറൻസ് വിൽപ്പന തെറ്റായ വിൽപ്പന അല്ലെന്നും ഏറ്റവും അഭിവാജ്യമായ ഒന്നാണെന്നും വ്യക്തമാക്കുന്നവരുണ്ട്. ഉദാഹരണത്തിന് ഹോം ലോൺ എടുത്തയാൾ പെട്ടെന്ന് മരണം അടഞ്ഞാൽ ലോൺ എടുത്തയാൾക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല, , ലോൺ നൽകിയ സ്ഥാപനത്തിനുള്ള ബാധ്യതകളും കുറയും. മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും വേണ്ടത്ര ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നില്ല. അതിനാൽ ഏതെങ്കിലും തരത്തിലുള്ള ലോണുകൾക്കൊപ്പം ലോൺ പ്രൊട്ടക്ടർ ഇൻഷുറൻസ് എങ്കിലും നിർബന്ധമാക്കേണ്ടത് കൂടുതൽ പ്രധാനമാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകളും സജീവമാണ്.
ഹോം ലോൺ എടുത്തിട്ടുണ്ടോ?
ലോൺ എടുക്കുന്നയാൾ തിരിച്ചടയ്ക്കാനുള്ള കുടിശ്ശിക കുടുംബത്തെ ബുദ്ധിമുട്ടിക്കാതിരിക്കും എന്നത് തന്നെയാണ് ഹോം ലോണുകൾക്കൊപ്പമുള്ള ഇൻഷുറൻസിൻ്റെ പ്രധാന നേട്ടം. ഇത് നിലവിലെ സാഹചര്യത്തിൽ ഒഴിച്ചുകൂടാനാകാത്തതുമാണ്. എന്നാൽ ഉപഭോക്താവിൻ്റെ സമ്മതത്തോടെ മാത്രമേ ഉൽപ്പന്നം വിൽക്കാവൂ എന്ന് മാത്രം.
ഉപഭോക്താവിൽ നിന്ന് 2-3 തവണ സ്ഥിരീകരണം നേടിയ ശേഷം നൽകുന്ന ഇൻഷുറൻസ് വിൽപ്പന തെറ്റായ വിൽപ്പന അല്ലെന്നും ഉപഭോക്താക്കളിൽ ഇൻഷുറൻസ് പരിരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
വീടിൻ്റെ ബാധ്യതകൾ ലോൺ എടുത്തയാളുടെ മരണശേഷം കുടുംബത്തിന് വരുന്ന അവസ്ഥ ഒഴിവാക്കാൻ ഇൻഷുറൻസ് അനിവാര്യമാണെന്ന് ഉപയോക്താക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ മരിച്ചയാൾ എടുത്ത വായ്പകളുടെ കുടിശ്ശികകൾ കുടുംബത്തിനുണ്ടാക്കുന്ന ബാധ്യതകൾ ചെറുതായിരിക്കില്ല.
സാമൂഹ്യ സുരക്ഷാ ഇൻഷുറൻസുകൾ വേണോ?
ബാങ്കുകളുടെ ഇൻഷുറൻസ് മാത്രമല്ല പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന , പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന ,പ്രധാനമന്ത്രി അടൽ പെൻഷൻ യോജന എന്നിവയിൽ ഇപ്പോൾ കോടിക്കണക്കിന് ആളുകൾ ചേർന്നിട്ടുണ്ട്.
ഈ സാമൂഹിക സുരക്ഷാ പദ്ധതികൾ ബാങ്കുകളിലൂടെയാണ് കൂടുതലായി ജനങ്ങളിലെത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ബാങ്കുകൾ കോർ ബാങ്കിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിൽ ഇത്തരം സാമൂഹ്യ സുരക്ഷാ ഇൻഷുറൻസുകൾക്ക് പ്രാധാന്യം നൽകണമെന്നും പറയാനാകില്ലെന്നതാണ് മറ്റൊരു വാദം.
പഠിക്കാം & സമ്പാദിക്കാം
Home
