image

1 Dec 2025 2:46 PM IST

Financial planning

ഇപിഎഫ് പാസ്ബുക്ക്; അപ്ഡേറ്റ് വൈകുന്നുണ്ടോ? ഇതാണ് കാരണം

MyFin Desk

epfo keeps interest rate at 8.25%
X

ഒരു മിസ്സ്ഡ് കോള്‍ മതി പിഎഫ് ബാലന്‍സ് അറിയാന്‍

Summary

ഇപിഎഫ് പാസ്ബുക്ക് അപ്ഡേറ്റുകൾ വൈകും. കാരണമിതാണ്


ഇപിഎഫ് പാസ്ബുക്കിൽ സെപ്റ്റംബർ–ഒക്ടോബർ മാസത്തെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിൽ കാലതാമലം. ഇലക്ട്രോണിക് ചലാൻ,റിട്ടേൺ ലെഡ്ജർ പോസ്റ്റിംഗ് സിസ്റ്റത്തിലെ അപ്‌ഡേറ്റ് മൂലമാണ് കാലതാമസം ഉണ്ടായത് എന്ന് ഇപിഎഫ്ഒ. സ്ഥാപനത്തിൻ്റെ ബാക്കെൻഡ് സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് സാങ്കേതിക തടസങ്ങൾ. 2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഇപിഎഫ് പാസ്ബുക്കിൽ അപ്ഡേറ്റു ചെയ്യുന്ന വിവരങ്ങളിലാണ് പ്രശ്നങ്ങളുള്ളത്. സാങ്കേതിക അപ്ഗ്രഡേഷൻ മൂലമുള്ള താൽക്കാലിക പ്രശ്‌നമാണിതെന്നാണ് സംഘടനയുടെ വിശദീകരണം. സ്ഥാപനത്തിന്റെ ബാക്കൻഡ് സിസ്റ്റങ്ങൾ മെച്ചപ്പെടുത്തുകയാണ്. അപ്ഡേറ്റുകൾ വൈകുന്നതോ നഷ്ടപ്പെടുന്നതോ ആയ വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്ഡേറ്റു ചെയ്യും.

ക്ലെയിം ഫയലിംഗ്, അക്കൗണ്ട് ആക്‌സസ്, മൊത്തത്തിലുള്ള സേവന കാര്യക്ഷമത എന്നിവയുൾപ്പെടെ ഇപിഎഫ്ഒ ശക്തിപ്പെടുത്തുകയാണ്. ലെഡ്ജർ സിസ്റ്റം നവീകരിക്കുന്നതിൻ്റെ ഭാഗമായി, ഇപിഎഫ് അംഗങ്ങൾക്കും പെൻഷൻകാർക്കും അക്കൗണ്ട് മാനേജ്മെന്റ് എളുപ്പമാക്കുന്നതിന് ഇപിഎഫ്ഒ നിരവധി പുതിയ സേവനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഫേഷ്യൽ ഓതൻ്റിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പെൻഷൻകാർക്ക് ഇനി വീട്ടിലിരുന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം.

ഏകീകൃത പോർട്ടലിൽ അംഗങ്ങൾക്കും തൊഴിലുടമകൾക്കും പ്രൊഫൈൽ അപ്‌ഡേറ്റ് റിക്വസ്റ്റ് ഡിജിറ്റലായി സമർപ്പിക്കാം. വ്യക്തിഗത വിശദാംശങ്ങൾ, ബാങ്കിംഗ് വിവരങ്ങൾ കോൺടാക്റ്റ് നമ്പറുകളിലെ മാറ്റങ്ങൾ തുടങ്ങിയ അപ്‌ഡേറ്റ് ഇനി ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കാതെ പ്രോസസ്സ് ചെയ്യാം.