image

21 May 2026 3:43 PM IST

Financial planning

ശമ്പളത്തിൽ നിന്ന് പിഎഫ് പിടിക്കുന്നുണ്ടോ? നിക്ഷേപം ഇനി യുപിഐ വഴി പിൻവലിക്കാം

MyFin Desk

ശമ്പളത്തിൽ നിന്ന് പിഎഫ് പിടിക്കുന്നുണ്ടോ?  നിക്ഷേപം ഇനി യുപിഐ വഴി പിൻവലിക്കാം
X

Summary

ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം നൽകുന്നവർക്ക് ഇനി യുപിഐ ആപ്പുകൾ വഴി എളുപ്പത്തിൽ നിക്ഷേപം പിൻവലിക്കാൻ ആകും.


ഇപിഎഫ്ഒ അംഗങ്ങൾക്ക് ഇനി യുപിഐ ആപ്പുകൾ വഴിയും പിഎഫ് നിക്ഷേപം എളുപ്പത്തിൽ പിൻവലിക്കാം. അധികം വൈകാതെ തന്നെ ഈ സംവിധാനം യാഥാ‍ർഥ്യമാകും. ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രാഖ്യാപനമാണിത്. ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം നൽകുന്ന ജീവനക്കാർക്ക് യുപിഐ ആപ്പുകൾ വഴി നേരിട്ട് തുക പിൻവലിക്കാനാകുന്നത് സമയക്രമവും ചുരുക്കും. നിലവിൽ, ഇപിഎഫ്ഒ വരിക്കാർ നിക്ഷേപം പിൻവലിക്കണമെങ്കിൽ പ്രത്യേക ക്ലെയിം സമർപ്പിക്കേണ്ടതുണ്ട്. പണം ലഭിക്കുന്നതിന് മുമ്പ് പ്രോസസ്സിംഗിനായി ദിവസങ്ങൾ കാത്തിരിക്കുകയും വേണം.

പുതിയ യുപിഐ സംവിധാനം വരുന്നതോടെ അംഗങ്ങളുടെ പിഎഫ് ബാലൻസ് ഓൺലൈനായി കാണാൻ കഴിയും എന്ന മെച്ചവുമുണ്ട് . നിബന്ധനകൾക്ക് വിധേയമായി പിൻവലിക്കാൻ ആകുന്ന തുകയാണ് ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇനി നേരിട്ട് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നത്.ഒരു യുപിഐ പിൻ ഉപയോഗിച്ച് തന്നെ ഇടപാടുകൾ പൂ‍ർത്തിയാക്കാം. ഡിജിറ്റൽ പേയ്‌മെന്റുകൾക്കോ ​​എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനോ ​​ഫണ്ടുകൾ ഉപയോഗിക്കാം. പിഎഫ് നിക്ഷേപങ്ങൾ സുതാര്യമാക്കാനും പണം പിൻവലിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുമാണ് പുതിയ സംവിധാനം.

സമയക്രമവും ഡോക്യുമെൻ്റേഷൻ ബാധ്യതകളും കുറയും

ഇപിഎഫ്ഒ രേഖകളിൽ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലായിരിക്കും തുക ക്രെഡിറ്റ് ആകുക. ഇടപാട് പൂർത്തിയാക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ യുപിഐ പിൻ ഉപയോ​ഗിക്കാം. തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.പുതിയ സൗകര്യം നടപ്പാകുന്നതോടെ പിഎഫ് പിൻവലിക്കുന്നതിനായുള്ള സമയവും പേപ്പർ വർക്കുകളും കുറയും.

ക്ലെയിം പ്രോസസ്സിംഗ് സമയത്ത് അംഗങ്ങൾക്ക് ഇപ്പോൾ കാലതാമസം നേരിടേണ്ടിവരുന്നുണ്ട്. ക്ലെയിമുകളുടെ ഓട്ടോ-സെറ്റിൽമെന്റ് പരിധി ഇപിഎഫ്ഒ ഇതിനകം വിപുലീകരിച്ചിട്ടുണ്ട്. ഇപ്പോൾ ക്ലെയിമുകൾ എല്ലാം തന്നെ ഇലക്ട്രോണികായി പ്രോസസ്സ് ചെയ്യാം. ക്ലെയിം പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.