13 Dec 2025 2:05 PM IST
FDI in Insurance Sector : രാജ്യത്തെ ഇൻഷുറൻസ് രംഗം മാറി മറിയും; ഉപഭോക്താക്കൾക്കുമുണ്ട് നേട്ടം
MyFin Desk
Summary
രാജ്യത്തെ ഇൻഷുറൻസ് രംഗം വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നു. 100 ശതമാനം വിദേശ നിക്ഷേപം എത്തുന്നത് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും?
ഇന്ത്യൻ ഇൻഷുറൻസ് മേഖല വലിയ നവീകരണത്തിന് ഒരുങ്ങുകയാണ്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം എത്തുന്നത് വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. രാജ്യത്തെ സാമ്പത്തിക മേഖലയിലെ തന്നെ ശ്രദ്ധേയ പരിഷ്കാരങ്ങളിലൊന്നാണിത്.
നേരത്തെ ഇന്ത്യൻ ഇൻഷുറൻസ് രംഗത്ത് വിദേശ നിക്ഷേപ പരിധി 74 ശതമാനമായിരുന്നു. ഇത് 100 ശതമാനം ആയി ഉയരുന്നത് വൻകിട കമ്പനികൾ ഈ മേഖലയിൽ എത്താൻ സഹായകരമാകും. .പല ഇൻഷുറൻസ് കമ്പനികൾക്കും ഇപ്പോൾ മൂലധന പരിമിതികളുണ്ട്. കൂടുതൽ വിദേശ നിക്ഷേപം എത്തുന്നത് ഈ പ്രശ്നങ്ങൾ മറികടക്കാൻ സഹായകരമാകും.
ആഭ്യന്തര കമ്പനികൾക്ക് കടുത്ത മത്സരം നേരിടേണ്ടി വരും
നേരിട്ടുള്ള വിദേശ നിക്ഷേപം പല ഇൻഷുറൻസ് കമ്പനികളുടെ ബാലൻസ് ഷീറ്റ് ശക്തമാക്കും. സേവനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം വർധിപ്പിക്കുന്നതിനും പുതിയ നിക്ഷേപങ്ങൾ സഹായകരമാകും. ഇൻഷുറൻസ് രംഗത്തെ മത്സരം തീവ്രമാക്കാനും ആകർഷകമായ പ്രീമിയത്തോടെ പോളിസി ലഭിക്കാനുമൊക്കെ മാറ്റങ്ങൾ വഴിവെക്കും.
അതേസമയം ആഭ്യന്തര ഇൻഷുറൻസ് കമ്പനികൾക്ക് വൻകിട കമ്പനികളിൽ നിന്ന് ശക്തമായ കിടമത്സരം നേരിടേണ്ടതായി വരും. ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടും. കസ്റ്റമൈസ്ഡ് പ്ലാനുകൾ ഉൾപ്പെടെ പുതുമയുള്ള ഉൽപ്പന്നങ്ങളും ആകർഷകമായ പ്രീമിയവും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം.
പഠിക്കാം & സമ്പാദിക്കാം
Home
