image

20 Feb 2026 3:37 PM IST

Financial planning

Federal Bank NRI Insurance; പ്രവാസികൾക്ക് ഒരു കോടി രൂപ വരെ, ഫെഡറൽ ബാങ്കിൻ്റെ പുതിയ ഇൻഷുറൻസ് ആർക്കൊക്കെ?

MyFin Desk

Federal Bank NRI Insurance;  പ്രവാസികൾക്ക് ഒരു കോടി രൂപ വരെ, ഫെഡറൽ ബാങ്കിൻ്റെ പുതിയ ഇൻഷുറൻസ് ആർക്കൊക്കെ?
X

Summary

പ്രവാസികൾക്ക് പരമാവധി ഒരു കോടി രൂപ വരെ. പ്രത്യേക ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക്. എൻആ‍‍ർഇ, എൻആ‍ർഒ അക്കൗണ്ട് ഉടമകൾക്കാണ് പ്രത്യേക ഇൻഷുറൻസ്.


പ്രവാസികൾക്ക് ഒരു കോടി രൂപ വരെ ഇൻഷുറൻസ്. പുതിയ ഇൻഷുറൻസുമായി ഫെഡറൽ ബാങ്ക് അക്കൗണ്ട്-ലിങ്ക്ഡ് കോംപ്ലിമെന്ററി ഇൻഷുറൻസാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. എൻആർഇ , എൻആർഐ അക്കൗണ്ടുകളിൽ പ്രത്യേക മാനദണ്ഡമനുസരിച്ച് നടത്തുന്ന നിക്ഷേപങ്ങൾ പരിഗണിച്ചാണ് ഇൻഷുറൻസ് ലഭിക്കുക.

എൻആർഇ/എൻആർഒ അക്കൗണ്ടുകളിലേക്ക് 2 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവർക്കാണ് ഇൻഷുറൻസ് ലഭിക്കുക. പണം അയച്ച് അടച്ച് 60 ദിവസത്തേക്ക് അക്കൗണ്ടിൽ ബാലൻസ് നിലനിർത്തണം. ഒരു വർഷമാണ് ഇൻഷുറൻസ് കാലാവധി. വിമാന അപകടം ഉണ്ടായാൽ ഒരു വർഷത്തേക്ക് 1 കോടി രൂപ വരെ സൗജന്യ ലൈഫ് ഇൻഷുറൻസ് ലഭ്യമാണ്. സാധാരണ അപകട മരണം, സ്ഥിര വൈകല്യം എന്നിവ സംഭവിച്ചാലും ഇൻഷുറൻസിന് അർഹതയുണ്ടായിരിക്കും.

അപകട മരണമുണ്ടായാൽ 25 ലക്ഷം രൂപ കവറേജ്

അപകട മരണത്തിന് 25 ലക്ഷം രൂപ വരെയും അപകടത്തെ തുടർന്നുണ്ടാകുന്ന സ്ഥിരമായ അംഗ വൈകല്യത്തിന് 25 ലക്ഷം രൂപ വരെയുമാണ് സാധാരണ ഗതിയിലുള്ള ഇൻഷുറൻസ്. ബാങ്കിലെ പ്രവാസി നിക്ഷേപകർക്ക് ഇൻഷുറൻസ് നേട്ടമാകും. മറ്റ് പല പ്രധാന ബാങ്കുകളും ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററി ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നുണ്ട്.