27 Jan 2026 4:23 PM IST
Summary
Federal Bank Scapia Card : ഒറ്റ ക്രെഡിറ്റ് കാർഡ് മതി, യുപിഐ സേവനങ്ങൾക്കും യാത്രകൾക്കും കിടിലനാണ്. അധിക വാഷിക നിരക്കുകളോ മെയിൻ്റനൻസ് ചാർജുകളോ നൽകേണ്ടതില്ല. എയർപോർട്ട് ലോഞ്ച് ആക്സസ്, ട്രാവൽ ബുക്കിംഗുകൾക്ക് 20 ശതമാനം കിഴിവ് എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.
വിദേശ യാത്രകൾ ചെയ്യാറുണ്ടോ? രാജ്യത്തിനകത്തും യാത്രകൾ വേണ്ടി വരാറുണ്ടോ? യാത്രാ സമയത്ത് ഉപയോഗിക്കാവുന്ന മികച്ച ക്രെഡിറ്റ് കാർഡുകളിൽ ഒന്നാണ് ഫെഡറൽ ബാങ്കിൻ്റെ ഈ കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്. ബെംഗളൂരിവിലെ ടെക്നോളജി കമ്പനിയായ സ്കാപിയയുമായി ചേർന്നുള്ള ബാങ്കിൻ്റെ 3 -ഇൻ -വൺ ട്രാവൽ ക്രെഡിറ്റ് കാർഡാണിത്.
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താനാകും. മികച്ച ട്രാവൽ റിവാർഡുകളും ലഭ്യമാണ്. വിസ, റുപേ ഇടപാടുകൾ സാധ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. തികച്ചും സൗജന്യമായ കാർഡാണിത് . അധിക വാർഷിക ഫീസും മെയിൻ്റനൻസ് ഫീസും നൽകേണ്ടതില്ല.ലൈഫ് ടൈം ഫ്രീ ട്രാവൽ ക്രെഡിറ്റ് കാർഡ് എന്ന നിലയിൽ യാത്രാപ്രേമികൾക്ക് ഉപയോഗിക്കാനാകും. സീറോ ഫോറെക്സ് മാർക്കപ്പ് കാർഡായതിനാൽ വിദേശ യാത്രകൾക്ക് അനുയോജ്യമാണ്.
അധിക ചെലവുകൂടാതെ ട്രാവൽ കാർഡിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പ്രയോജനകരമാണ്. സ്കാപിയ ആപ്പ് വഴി നടത്തുന്ന ട്രാവൽ ബുക്കിംഗുകൾക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കും എന്ന മെച്ചവുമുണ്ട്. അന്താരാഷ്ട്ര ഇടപാടുകൾക്ക് ഫലപ്രദമാണ്. മികച്ച എയർപോർട്ട് ലോഞ്ച് ആക്സസാണ് മറ്റൊരു ആകർഷണം.
വെർച്വൽ കാർഡായും ഉപയോഗിക്കാം
സ്കാപിയ കാർഡ് വെർച്വൽ കാർഡായും ഉപയോഗപ്പെടുത്താൻ ആകും. സ്കാപിയ ആപ്പിലൂടെ യുപിഐ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഇൻ ആപ്പ് പെയ്മൻ്റുകൾ നടത്താം.
പലിശയും ചാർജ്ജുകളുമൊക്കെ എങ്ങനെ?
പലിശ രഹിത ഗ്രേസ് പിരീഡ് 48 ദിവസം വരെയാണ്. റിവോൾവിങ് ക്രെഡിറ്റിന് പലിശ നിരക്ക് വളരെ കൂടുതലാണ്. 45 ശതമാനം വാർഷിക നിരക്കാണ് നൽകേണ്ടത്. 21 വയസ് മുതൽ 65 വയസ് വരെ പ്രായമുള്ള ശമ്പള വരുമാനക്കാർക്ക് കാർഡ് ലഭ്യമാണ്. സ്വയം തൊഴിൽ ചെയ്യുന്നവർ 25 വയസു മുതൽ 65 വയസു വരെ പ്രായപരിധിയിൽ ഉള്ളവരായിരിക്കണം.
പഠിക്കാം & സമ്പാദിക്കാം
Home
