19 Nov 2025 4:33 PM IST
Summary
ഗോൾഡ് ഇടിഎഫുകളിലേക്ക് നിക്ഷേപം കുതിക്കുന്നു
ഒരു ലക്ഷം കോടി രൂപയുടെ സുവർണ്ണ നേട്ടവുമായി ഗോൾഡ് ഇടിഎഫുകൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ അഥവാ ഗോൾഡ് ഇടിഎഫുകളുടെ മൊത്തം ആസ്തി ആദ്യമായി ഒരു ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിക്കുന്നവർ ഉയർന്നതാണ് നേട്ടത്തിന് പിന്നിൽ.
നിക്ഷേപകർക്കിടയിലെ സ്വർണ്ണത്തിന്റെ വർധിച്ചുവരുന്ന സ്വീകാര്യതയുടെയും കൂടുതൽ പേർ സ്വർണത്തിലേക്ക് തിരിയുന്നതിൻ്റെയും വ്യക്തമായ സൂചനയാണിത്.
എന്താണ് ഗോൾഡ് ഇടിഎഫ്? പ്രത്യേകതകൾ എന്തൊക്കെയാണ്?
ലളിതമായി പറഞ്ഞാൽ, ഫിസിക്കൽ സ്വർണ്ണം വാങ്ങി സൂക്ഷിക്കാതെ ഡിജിറ്റലായി നിക്ഷേപിക്കാൻ കഴിയുന്ന രീതി. സ്വർണ്ണത്തിന് എപ്പോഴെല്ലാം വില കൂടുന്നുവോ, അപ്പോഴെല്ലാം ഇടിഎഫിന്റെ മൂല്യവും വർധിക്കും. മറ്റ് നിക്ഷേപ മാർഗ്ഗങ്ങളെ അപേക്ഷിച്ച് നികുതി ഇളവ്, ഉയർന്ന ലിക്വിഡിറ്റി, എന്നിവയുണ്ട്. സ്വർണ്ണം സുരക്ഷിതമാണ് എന്നതാണ് മറ്റൊരു നേട്ടം.
ഈ റെക്കോർഡ് നേട്ടത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. കഴിഞ്ഞ ആറ് മാസമായി ഇന്ത്യൻ നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിലേക്ക് വൻതോതിൽ പണം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്.ഒക്ടോബറിൽ മാത്രം 7,743 കോടി രൂപയുടെ നിക്ഷേപം എത്തി. വളർച്ചയുടെ പ്രധാന കാരണം ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും സ്വർണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം തന്നെയാണ്. ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും, പണപ്പെരുപ്പ ആശങ്കകളും ഗോൾഡ് ഇടിഎഫ് ആകർഷകമാക്കി.
ഒരു നിക്ഷേപ മാർഗ്ഗം സുരക്ഷിതമാകുന്നതിൽ ഏറ്റവും പ്രധാനം അതിന് ലഭിക്കുന്ന റെഗുലേറ്ററി കവറേജ് ആണ്. ഇടിഎഫുകൾ സെബിയുടെ കർശനമായ നിയന്ത്രണ ചട്ടക്കൂടിന് കീഴിലാണ് പ്രവർത്തിക്കുന്നത്. കാരണം ഇവ അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൂടെ വ്യാപാരം ചെയ്യാം.
പഠിക്കാം & സമ്പാദിക്കാം
Home
