8 Dec 2025 12:37 PM IST
Summary
സ്വർണ പണയ വായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എവിടെയാണ്?
ഗോൾഡ് ലോൺ നൽകുന്ന സ്ഥാപനങ്ങളിൽ പലതും ഉയർന്ന പലിശ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ താരതമ്യേന കുറഞ്ഞ നിരക്കിൽ പല ബാങ്കുകളും പലിശ ലഭ്യമാക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മുൻനിര ബാങ്കുകളിൽ പഞ്ചാബ് നാഷണൽ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകളുണ്ട്. പെട്ടെന്ന് പണ ലഭ്യത ഉറപ്പായതിനാൽ മിക്കവരും ആദ്യം ആശ്രയിക്കുന്നത് ഗോൾഡ് ലോണുകളെയാണ്.
ബാങ്കുകൾ പ്രതിവർഷം 8.35 ശതമാനം മുതൽ പലിശ നിരക്കിൽ ഗോൾഡ് ലോൺ നൽകുന്നുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് 8.35 ശതമാനം പലിശ നിരക്കിൽ ഗോൾഡ് ലോൺ നൽകുന്നുണ്ടെങ്കിൽ ഫെഡറൽ ബാങ്ക് പ്രതിവർഷം ഏകദേശം 8.50 ശതമാനം മുതൽ 9.99 ശതമാനം വരെ നിരക്കിൽ ഗോൾഡ് ലോൺ നൽകുന്നുണ്ട്. ലോൺ സ്കീം കാലാവധിക്കും അനുസരിച്ച് പലിശ നിരക്കിൽ വ്യത്യാസമുണ്ട്. ഫ്ലോട്ടിംഗ് നിരക്കുകൾ 8.99 ശതമാനം മുതലാണ്. ഡിജി ഗോൾഡ് ലോണുകൾ 8.5 ശതമാനം മുതൽ നിരക്കിൽ ലഭ്യമാണ്.
ഇന്ത്യൻ ബാങ്കും ഐസിഐസിഐ ബാങ്കും 8.75 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്. 8.35 ശതമാനം പലിശയിൽ ലോൺ എടുത്താൽ ലോണിന് പലിശയായി പ്രതിമാസം നൽകേണ്ടത് 8,715 രൂപയാണ്.
എസ്ബിഐയിൽ പലിശ എങ്ങനെ?
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ സ്വർണ്ണ വായ്പകൾക്ക് പ്രതിവർഷം 8.75 ശതമാനം മുതൽ 9 ശതമാനം വരെ പലിശ നിരക്കാണ് ഈടാക്കുന്നത്. കാലാവധി അനുസരിച്ച് വായ്പാ പലിശ നിരക്കിൽ വ്യത്യാസമുണ്ട്. സാധാരണയായി പ്രതിവർഷം ഏകദേശം 8.75 ശതമാനം മുതൽ ഒൻപത് ശതമാനം വരെ നിരക്കിലാണ് പലിശ നിരക്ക്. ബാങ്കിൻ്റെ യോനോ ആപ്പ് വഴി പ്രോസസ്സിംഗ് ഫീസില്ലാതെ തന്നെ ലോണിനായി അപേക്ഷിക്കാം. കൊട്ടക് മഹീന്ദ്ര ബാങ്കും ഗോൾഡ് ലോൺ നൽകുന്നുണ്ട്. 9 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കിൽ ഒരു വർഷത്തെ കാലാവധിയുള്ള ഒരു ലക്ഷം രൂപയുടെ സ്വർണ്ണ വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
