image

10 Nov 2025 12:12 PM IST

Financial planning

വില കുതിക്കുമോ? ഇപ്പോൾ സ്വർണം വാങ്ങണോ?

MyFin Desk

വില കുതിക്കുമോ? ഇപ്പോൾ സ്വർണം വാങ്ങണോ?
X

Summary

ദീർഘകാലാടിസ്ഥാനത്തിൽ സ്വർണ വിലയിലെ മുന്നേറ്റം തുടരുമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?


ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിതെന്ന് നിരീക്ഷകർ. സ്വർണം വീണ്ടും ബുള്ളിഷ് ആയി മാറുന്നതിൻ്റെ സൂചനകൾ ആണ് ഇപ്പോൾ ഉള്ളതെന്ന് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. ഒക്ടോബർ 20 ന് സ്വർണ്ണ വില ട്രോയ് ഔൺസിന് 4,38ൽ 1.5 ഡോളർ എന്ന നിലയിലേക്ക് ഉയർന്നു. പിന്നീട് ഇടിഞ്ഞെങ്കിലും സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്.

നിലവിലുള്ള 200 ദിവസത്തെ മൂവിംഗ് ആവറേജിനെക്കാൾ 33.3 ശതമാനം ഉയർന്ന നിലയിലാണ് വ്യാപാരം. 2006 മെയ് മാസത്തിലാണ് അവസാനമായി സ്വർണ്ണം 200 ദിവസത്തെ മൂവിങ് ആവറേജിൽ നിന്ന് ഇത്രയും ഉയർന്നത്. നിലവിൽ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് ഏകദേശം 23.1-25 ശതമാനം താഴ്ന്നാണ് വ്യാപാരം എങ്കിലും ബുള്ളിയൻ കൂടുതൽ കരുത്താർജിക്കുമെന്നും സ്വർണ്ണം ആകർഷകമാകുമെന്നും ജെഫറീസ് ആഗോള ഇക്വിറ്റി സ്ട്രാറ്റജി മേധാവി ക്രിസ്റ്റഫർ വുഡ് ചൂണ്ടിക്കാട്ടുന്നു. സ്വർണം വാങ്ങാൻ ഇത് അനുയോജ്യമായ സമയമാണിതെന്നാണ് നിരീക്ഷകർ. ദീർഘകാല നേട്ടത്തിനായി സ്വർണത്തിൽ അപ്പാൽപ്പമായുള്ള നിക്ഷേപവും നിരാശപ്പെടുത്തില്ലെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവുമധികം നേട്ടം നൽകിയ ആസ്തികളിലൊന്നാണ് സ്വർണം. ആഗോള വിപണിയിലെ ആശങ്കകളാണ് സമീപകാലത്ത് സ്വർണ വിലയിൽ പ്രതിഫലിച്ചത്. റിസ്കുള്ള ആസ്തികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയത് രാജ്യാന്തര വിപണിയിൽ സ്വർണത്തിന് തിളക്കം നൽകി. അനിശ്ചിതഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് സ്വർണത്തിന് കൂടുതൽ തിളക്കം നൽകുന്നു.