23 Jan 2026 1:32 PM IST
ആശുപത്രി വാസത്തിന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കും പണം ലഭിക്കും, ഒരു മെഡിക്കൽ ഇൻഷുറൻസ്
MyFin Desk
Summary
ആശുപത്രി വാസത്തിന് മുമ്പ് മാത്രമല്ല ശേഷമുള്ള മെഡിക്കൽ ചെലവുകളും ഈ ഇൻഷുറൻസിൽ ഉൾപ്പെടുന്നു. ഡോക്റുടെ മേൽനോട്ടത്തിൽ വീട്ടിലുള്ള ചികിത്സയും കവറേജിൽ പറയുന്നു.
ആരോഗ്യരംഗത്ത് നാൾക്കുനാൾ ചികിത്സാ ചെലവുകൾ ഉയരുന്നത് സ്വകാര്യ മേഖലയിൽ ചികിത്സ തേടുന്നവർക്ക് വലിയ തലവേദനയാകുകയാണ്. എച്ച്ഡിഎഫ്സിയും ജർമ്മനിയിലെ എർഗോ ഇൻ്റർനാഷണലും ചേർന്നുള്ള എച്ച്ഡിഎഫ്സി എർഗോ നിരവധി ഫീച്ചറുകളുള്ള ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് ആശുപത്രി വാസത്തിന് മുമ്പും ശേഷവുമുള്ള ചിലവുകൾ ഉൾക്കൊള്ളുന്ന ഇൻഷുറൻസ്.
കമ്പനിയുടെ ഒരു പ്രധാന ഇൻഷുറൻസ് പ്ലാനായ മൈ ഹെൽത്ത് സുരക്ഷ പദ്ധതിക്ക് കീഴിൽ ആകർഷകമായ ഒട്ടേറെ ഫീച്ചറുകളുണ്ട്. വ്യക്തികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്യാൻ കഴിയുന്ന പ്ലാനാണിത്. ആധുനിക ചികിത്സാ രീതികളായ റോബോട്ടിക് സർജറിക്കുൾപ്പെടെ കവറേജ് ലഭ്യമാണ്. മെൻ്റൽ ഇൽനെസും ഇതിൻ്റെ പരിധിയിൽ വരുന്നുണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം പ്ലാനിൽ മാറ്റങ്ങൾ വരുത്താം . സിൽവർ, ഗോൾഡ് തുടങ്ങിയ പ്ലാനുകൾ തിരഞ്ഞെടുക്കാം.
പ്രീ- പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ആനുകൂല്യങ്ങളും
ആശുപത്രിയിൽ പ്രവേശിക്കുന്നതിന് 60 ദിവസം മുൻപുള്ള ചെലവുകളും, ഡിസ്ചാർജ് ആയതിന് ശേഷമുള്ള 180 ദിവസത്തെ ചെലവുകളുമാണ് ഈ ഇൻഷുറൻസിൽ കവർ ചെയ്യുന്നത്. ആശുപത്രി മുറികളുടെ വാടകയ്ക്ക് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല (പല പ്ലാനുകളിലും).
ഇത് അനുയോജ്യമായ റൂം തിരഞ്ഞെടുക്കാൻ ഉപഭോക്താവിനെ സഹായിക്കും. ഡോക്ടറുടെ മേൽനോട്ടത്തിൽ വീട്ടിൽ നൽകുന്ന ചികിത്സയ്ക്കും ക്യാഷ്‌ലെസ് സൗകര്യം ലഭ്യമാണ്. നോൺ മെഡിക്കൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും ഇതിൽ കവർ ചെയ്യുന്നുണ്ട്. അടയ്ക്കുന്ന പ്രീമിയത്തിന് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരം നികുതി ഇളവ് ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
