6 Jan 2026 5:16 PM IST
Post office Monthly Investment Scheme : ഒറ്റത്തവണ നിക്ഷേപം മതി; അഞ്ചുവർഷത്തേക്ക് പ്രതിമാസം 9250 രൂപ വീതം നേടാം
MyFin Desk
Summary
പോസ്റ്റോഫീസ് പദ്ധതിയാണ്. പ്രതിമാസം 9250 രൂപ വീതം നേടാം. പോസ്റ്റോഫീസ് സ്കീമിലെ പരമാവധി നിക്ഷേപം കൊണ്ട് മെച്ചപ്പെട്ട മാസവരുമാനം ഉറപ്പാക്കുന്നതെങ്ങനെ?
പല പോസ്റ്റോഫീസ് നിക്ഷേപ പദ്ധതികളും ആകർഷകമായ പലിശയാണ് നിക്ഷേപകർക്ക് നൽകുന്നത്. മിക്ക പദ്ധതികളിൽ നിന്നും ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച സമ്പാദ്യവും നേടാനാകും. അത്തരമൊരു സ്കീമാണ് പോസ്റ്റോഫീസ് പ്രതിമാസ നിക്ഷേപ പദ്ധതി. നിലവിൽ ഈ പദ്ധതിക്ക് കീഴിൽ 7.4 ശതമാനമാണ് വാർഷിക പലിശ. ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ 9,250 വരെ പ്രതിമാസ വരുമാനം നേടാൻ കഴിയും.
വിരമിച്ചവർക്കും മുതിർന്ന പൗരന്മാർക്കുമൊക്കെ അനുയോജ്യമായ പദ്ധതി. പരമാവധി സിംഗിൾ അക്കൗണ്ടിന് കീഴിൽ ഒൻപത് ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് കീഴിൽ 15 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാൻ ആകുക.
9250 രൂപ വീതം ലഭിക്കുന്നത് എങ്ങനെ?
പദ്ധതിക്ക് കീഴിൽ പരമാവധി നിക്ഷേപമായ 9 ലക്ഷം രൂപ നിക്ഷേപിച്ചയാൾക്ക് 7.4 ശതമാനമാണ് വാർഷിക പലിശയായി ലഭിക്കുക. പ്രതിവർഷം 66,600 രൂപയാണ് വരുമാനം നേടാൻ ആകുക. 15 ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നവർക്ക് പ്രതിവർഷം 1.11 ലക്ഷം രൂപയാണ് പ്രതിവർഷ വരുമാനമായി ലഭിക്കുക. പ്രതിമാസം തുക വേണമെങ്കിൽ 9,250 രൂപ വീതം ലഭിക്കും.
പ്രതിമാസ പലിശ പിൻവലിക്കുന്നില്ലെങ്കിൽ തുക പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. കൂട്ടുപലിശ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമല്ല. അഞ്ചു വർഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപം കാലാവധി പൂർത്തിയാക്കിയ ശേഷം തുക പിൻവലിക്കുകയോ പ്രതിമാസ വരുമാനത്തിനായി വീണ്ടും തുക ഇതേപദ്ധതിയിൽ നിക്ഷേപിക്കുകയോ ചെയ്യാം.
പഠിക്കാം & സമ്പാദിക്കാം
Home
