image

5 Jan 2026 5:01 PM IST

Financial planning

Multibagger penny stocks : 50 രൂപയിൽ താഴെ മതി; തകർപ്പൻ റിട്ടേൺ നൽകിയ പെന്നി ഓഹരി

MyFin Desk

penny stocks
X

Summary

50 രൂപ പോലും വിലയില്ലാത്ത ഓഹരികളാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ചില ഓഹരികൾ നിക്ഷേപകർക്ക് നൽകിയത് തകർപ്പൻ നേട്ടം. മികച്ച റിട്ടേണിനായി പെന്നി ഓഹരികൾ തിരഞ്ഞെടുക്കാമോ?


കുറഞ്ഞ വിലയിലെ ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തണം എന്നുണ്ടോ? 50 രൂപയിൽ താഴെ വിലയുള്ള ഒരു ഓഹരികളുടെ മൾട്ടിബാഗർ റിട്ടേൺ വെറുതെ ഒന്ന് നോക്കിയാലോ? ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് 5 വർഷത്തിനുള്ളിൽ 444 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണ് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് ലിമിറ്റഡിന്റേത്. ഓഹരികൾ 5 ശതമാനം ഉയർന്ന് 41.85 രൂപയിലാണെത്തിയത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 72.20 രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന നിരക്ക് 7.69 രൂപയും.

മൾട്ടി ഫോർമാറ്റ് ഫൂഡ് സർവീസസ് കമ്പനിയായ സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് ലിമിറ്റഡ് 75 വർഷത്തിലേറെയായി ഹോസ്പിറ്റാലിറ്റി ഡൈനിങ് രംഗത്തുണ്ട്. രണ്ട് സംസ്ഥാനങ്ങളിലായി പ്രമുഖ ആഗോള, തദ്ദേശീയ ബ്രാൻഡുകളുടെ പോർട്ട്‌ഫോളിയോയ്ക്ക് കീഴിൽ 13-ലധികം ഔട്ട്‌ലെറ്റുകൾ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. ഷാലിമാർ ഏജൻസീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി ഏറ്റെടുക്കുന്നതിലൂടെ കൂടുതൽ ബിസിനനസ് വിപുലീകരിക്കുകയാണ്.

പബ്, ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകൾ എന്നിവയും കമ്പനിക്ക് കീഴിലുണ്ട്. ബഫല്ലോ വൈൽഡ് വിംഗ്‌സ്, വിംഗ് സോൺ, ബ്ലേസ് കബാബ്‌സ്, സോറ, സലൂദ്, തുടങ്ങിയവയാണ് പ്രധാന ബ്രാൻഡുകൾ. തെലങ്കാന കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നിക്ഷേപകർക്ക് മികച്ച മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരികളിൽ ഒന്നാണ് ഇത്. ഇതുപോലെ പല ഓഹരികളുണ്ട്.

പെന്നി ഓഹരികൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പെന്നി ഓഹരികളിലെ നിക്ഷേപത്തിന് താരതനമ്യേന റിസ്ക് കൂടുതലാണ് എന്ന് പറയുമെങ്കിലും ചില ഓഹരികൾ മികച്ച റിട്ടേണും നൽകാറുണ്ട്. പെന്നി സ്റ്റോക്കുകളിൽ ഉയർന്ന നഷ്ട സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് മികച്ച അടിത്തറയുള്ള കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രദ്ധിക്കാം.

പെന്നി ഓഹരി വിലയിൽ ഉയർന്ന ചാഞ്ചാട്ടവും പ്രതീക്ഷിക്കണം. ഊഹക്കച്ചവടങ്ങളോ കിംവദന്തികളോ പ്രചരിക്കുന്നതിനാൽ പെട്ടെന്ന് വില ഉയരുന്ന ഓഹരികളുമുണ്ട്.

കുറഞ്ഞ ലിക്വിഡിറ്റി പല പെന്നി സ്റ്റോക്കുകളുടെയും പൊതുവായ പ്രശ്നമാണ്. പെന്നി സ്റ്റോക്കുകളുള്ള പല കമ്പനികളും താരതമ്യേന ചെറുതായതിനാൽ കർശനമായ റിപ്പോർട്ടിംഗ് മാനദണ്ഡങ്ങൾ പാലിക്കണമെന്നില്ല. സാമ്പത്തിക ആരോഗ്യം, ബിസിനസ് മോഡൽ , മാനേജ്മെന്റ് എന്നിവയൊക്കെ പരിശോധിച്ച ശേഷം നിക്ഷേപിക്കുന്നതാകും ഉചിതം.

തട്ടിപ്പുകൾക്കുള്ള സാധ്യതയുണ്ട് എന്നതും പെന്നി ഓഹരികളെ ശ്രദ്ധേയമാക്കുന്നു. പ്രൊമോട്ടർമാർ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് ഒരു സ്റ്റോക്കിന്റെ വില കൃത്രിമമായി വർധിപ്പിക്കുകയും പിന്നീട് സ്വന്തം ഓഹരികൾ വിൽക്കുകയും ചെയ്യുന്നു. പിന്നീട് വില ഇടിവിനും നിക്ഷേപകർക്ക് നഷ്ടം വരാനും സാധ്യതയുമുണ്ട് . സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പല കമ്പനികളും പാപ്പരാകുകയോ പിന്നീട് എക്സ്ചേഞ്ചുകളിൽ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യാം. ഇതുകൊണ്ട് തന്നെ ഏറെ ശ്രദ്ധയോടെ വേണം നിക്ഷേപം. മികച്ച പെന്നി സ്റ്റോക്കുകൾ ഒരു പോർട്ട്‌ഫോളിയോയുടെ ഭാഗമാക്കാമെങ്കിലും മൊത്തം നിക്ഷേപത്തിന്റെ ചെറിയ ഭാഗം മാത്രം വിനിയോഗിക്കുന്നതാകും ഉചിതം.