16 Feb 2026 3:16 PM IST
Summary
വിരമിച്ച ശേഷവും വരുമാനം നേടാം. ഫ്രീഡം എസ്ഐപിയിലൂടെ എങ്ങനെ റിട്ടയർമൻ്റ് വരുമാനം നേടുമെന്ന് അറിയാം.
നമ്മുടെ പണം തന്നെ നമുക്ക് ഭാവിയിൽ വരുമാനം തന്നാലോ ? അതും ജോലിയിൽ നിന്നുമൊക്കെ വിരമിച്ച് ഒരു ശാന്തമായ വിശ്രമ ജീവിതം തുടങ്ങുമ്പോൾ മുതൽ കിട്ടിയാലോ ? നല്ല കാര്യമാണല്ലേ.കാരണം വിശ്രമ ജീവിതത്തിൽ നമ്മുക്ക് ജീവിതം നല്ല രീതിയിൽ പ്ലാൻ ചെയ്യാൻ സാധിക്കും. അതിനു സഹായിക്കുന്ന നല്ലൊരു മ്യൂച്ചൽ ഫണ്ടാണ് ഐസിഐസിഐ പ്രുഡന്റിൽ ഫ്രീഡം എസ്‌ഐപി.
എന്താണ് ഫ്രീഡം എസ്‌ഐപി മ്യൂച്ചൽ ഫണ്ട് ?
ഒരു സാധാരണ എസ്‌ഐപിയെക്കാൾ ഉപരി ഫ്രീഡം എസ്‌ഐപി എന്നത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ മാത്രമല്ല സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ കൂടി ചേർന്നതാണ്. അതായത്, തവണകളായി നിക്ഷേപിക്കുന്നത് പോലെ തവണകളായി തന്നെ, ഒരു പ്രത്യേക കാലയളവിന് ശേഷം, പണം തിരികെ ലഭിക്കാനും തുടങ്ങും.
ആദ്യം എട്ടു വർഷം മുതൽ 30 വർഷം വരെയുള്ള ഏതെങ്കിലും ഒരു നിശ്ചിത കാലയളവിൽ മാസംതോറും ഒരു നിശ്ചിത തുക നിക്ഷേപിക്കുക. ആ കാലയളവ് കഴിഞ്ഞാൽ, അതേ ഫണ്ടിൽ നിന്നോ മറ്റൊരു സ്കീമിലേക്കോ മാറ്റി ഓരോ മാസവും നിശ്ചിത തുക ലഭിക്കുന്ന രീതിയിൽ എസ്ഡബ്ല്യുപി വഴി പണം പിൻവലിക്കാൻ തുടങ്ങാം. എസ്ഡബ്ല്യുപി തുക എത്ര വേണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. അല്ലെങ്കിൽ സ്കീം അനുസരിച്ചുള്ള അടിസ്ഥാന തുക ലഭിച്ചു തുടങ്ങും.
ഉദാഹരണത്തിന്, നിങ്ങൾ ഒരു എസ്‌ഐപി സ്‌കീമിൽ 15 വർഷത്തേക്ക് മാസം 10,000 രൂപ വീതം നിക്ഷേപിക്കുകയാണ്.പിന്നീട് ആ കാലയളവ് കഴിഞ്ഞതിന് ശേഷം എസ്ഡബ്ല്യുപി ആരംഭിക്കുന്നു. അതുവഴി ഓരോ മാസവും 30,000 രൂപ വീതം തിരികെ ലഭിക്കാൻ തുടങ്ങും. ഇത് ഒരു ഡിഫോൾട്ട് തുകയാണ്. നിങ്ങൾക്ക് പ്രതിമാസം എത്ര തുക വീതം വേണമെന്നത് എസ്ഡബ്ല്യുപി വഴി നിശ്ചയിക്കാം.
ഫ്രീഡം എസ്‌ഐപി സാമ്പത്തിക സ്വാതന്ത്ര്യവും
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ്, ഐസിഐസിഐ ഫ്രീഡം എസ്‌ഐപി. കുറഞ്ഞത് 500 രൂപ മുതൽ നിക്ഷേപിച്ചു തുടങ്ങാം. ശേഷം, സ്കീം മാറ്റണമെങ്കിൽ അങ്ങനെ ചെയ്യാം. കൂടുതൽ നിക്ഷേപിക്കും തോറും വരുമാനവും വർദ്ധിക്കുന്നു. ഇതനുസരിച്ച് വിദ്യാഭ്യാസച്ചെലവുകൾ, വിവാഹച്ചെലവുകൾ, വിരമിക്കൽ, മറ്റു ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ ആസൂത്രണം ചെയ്യാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ഇതൊരു ഓപ്പൺ എൻഡ് മ്യൂച്ചൽ ഫണ്ട് ആണ്. അതായത് ഒരു ലോക്ക് ഇൻ പീരീഡ് ഇതിനില്ല. കാലാവധി തീരുന്നത് വരെയോ യൂണിറ്റുകൾ തീരുന്നതുവരെയോ (ഏതാണോ ആദ്യം വരുന്നത്, അത് വരെ) തുടരും. എന്നാൽ വിപണി സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് റിസ്ക് ഇല്ലെങ്കിലും വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ വരാം. അടവ് 5 ഓ അതിലധികമോ തവണയിലധികം മുടക്കം വരാതെ ശ്രദ്ധിക്കുക. മുടങ്ങിയാൽ പദ്ധതി അവസാനിക്കും. ഐസിഐസിഐ ഫ്രീഡം എസ്‌ഐപി മറ്റു മ്യൂച്ചൽ ഫണ്ടുകളെപോലെ വരുമാന നികുതി നിയമങ്ങൾക്ക് കീഴിൽ വരുന്നു, അതുകൊണ്ട് ലഭിക്കുന്ന തുകയിൽ നിന്ന് ഒരു നിശ്ചിത, നേരിയ തുക നികുതിയായി കുറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
