image

27 Feb 2026 12:08 PM IST

Financial planning

ആരോഗ്യം സംരക്ഷിക്കാമോ? ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തിൽ ഇളവ് നേടാം

MyFin Desk

medical insurance will cover not only hospital stay but also expenses incurred before it
X

Summary

സാധാരണ ഹെൽത്ത് ഇൻഷുറൻസിൽ ആശുപത്രിവാസവും ചികിത്സാ ചിലവുകളുമാണ് ഉൾപ്പെടുക. എന്നാൽ മറ്റ് ഇൻഷുറൻസുകളിൽ നിന്ന് വ്യത്യസ്തമായി എത്രത്തോളം ആരോഗ്യവാനായിരിക്കുന്നുവോ അത്രത്തോളം ആനുകൂല്യങ്ങളും നൽകുന്ന ഒരു പദ്ധതി.


സാധാരണ ഹെൽത്ത് ഇൻഷുറൻസിൽ ആശുപത്രിവാസവും ചികിത്സാ ചിലവുകളുമാണ് ഉൾപ്പെടുക. എന്നാൽ മറ്റ് ഇൻഷുറൻസുകളിൽ നിന്ന് വ്യത്യസ്തമായി എത്രത്തോളം ആരോഗ്യവാനായിരിക്കുന്നുവോ അത്രത്തോളം ആനുകൂല്യങ്ങളും നൽകുന്ന പദ്ധതിയാണ് ഐസിഐസിഐ ലൊംബാർഡിൻ്റെ വെൽനെസ്സ് പ്ലാൻ.

ലളിതമായി പറഞ്ഞാൽ, വ്യായാമം ചെയ്യാനും, കൃത്യമായി ഭക്ഷണം കഴിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന പ്ലാൻ ഇതിന് പ്രതിഫലമായി വെൽനെസ്സ് പോയ്ന്റ്സ് നൽകുന്നു.

ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഗുണഭോക്താക്കൾക്ക് ഐസിഐസിഐ ലോംബാർഡിന്റെ 'ഐഎൽ ടേക്ക് കെയർ' എന്ന മൊബൈൽ ആപ്പ് വെൽനെസ് പോയിൻ്റുകൾക്കായി ഉപയോഗിക്കാം. ദിവസവും കൃത്യമായ ചുവടുകൾ നടക്കുകയോ, യോഗ ചെയ്യുകയോ, ജിമ്മിൽ പോകുകയോ ചെയ്താൽ ആപ്പിലൂടെ വെൽനെസ്സ് പോയ്ന്റ്സ് ലഭിക്കും. മാത്രമല്ല, വർഷാവർഷം നടത്തുന്ന ഹെൽത്ത് ചെക്കപ്പുകൾ വഴി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെയും കൂടുതൽ പോയിന്റുകൾ സ്വന്തമാക്കാം.

ആപ്പ് വഴി സൗജന്യമായി ടെലി കൺസൾറ്റേഷൻ നടത്താം. ചെറിയ അസുഖങ്ങൾക്ക് ഡോക്ടറുടെ ഉപദേശം തേടാൻ ആശുപത്രിയിൽ പോകേണ്ടതില്ല എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. ആപ്പ് വഴി മരുന്നുകൾ ഓർഡർ ചെയ്യുമ്പോഴും ലാബ് ടെസ്റ്റുകൾ ബുക്ക് ചെയ്യുമ്പോഴും പ്രത്യേക ഇളവുകൾ ലഭിക്കും.

വെൽനെസ്സ് പോയിന്റുകൾ എങ്ങനെ ഉപയോഗപ്പെടുത്താം?

പലരും ചിന്തിക്കുന്നത് ഈ പോയിന്റുകൾ കൊണ്ട് എന്ത് ഗുണം എന്നാണ്. ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് അധിക നേട്ടമുണ്ടാകും. റിന്യൂവൽ സമയത്താണ് ഇതിന്റെ യഥാർത്ഥ ഗുണം ലഭിക്കുക. വെൽനെസ്സ് പോയ്ന്റ്സ് ഉപയോഗിച്ച് ഇൻഷുറൻസ് പ്രീമിയത്തിൽ വലിയൊരു തുക ഇളവ് നേടാൻ സാധിക്കും.

വെറുതെ പ്രീമിയം അടച്ചുപോകുന്ന ഒരു രീതിയിൽ നിന്ന് മാറി, ലൈഫ് സ്റ്റൈൽ മാറ്റാനും അതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കാനും ഐസിഐസിഐ ലൊംബാർഡ് വെൽനെസ്സ് പ്ലാൻ സഹായിക്കുന്നു. ആരോഗ്യത്തോടെ ഇരുന്നാൽ ആശുപത്രിയിൽ പോകേണ്ടി വരില്ലെന്ന് മാത്രമല്ല, പണം ലാഭിക്കാനും പ്ലാൻ വഴിയൊരുക്കുന്നു.