image

7 April 2026 4:33 PM IST

Financial planning

12.25% വരെ നേട്ടം, ഐസിഎൽ ഫിൻകോർപ്പ് എൻസിഡി ; ഇഷ്യൂ ഏപ്രിൽ 10 മുതൽ

MyFin Desk

icl new debenture launch
X

Summary

ഐസിഎൽ ഫിൻകോർപ്പിൻ്റെ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ പബ്ലിക് ഇഷ്യൂ ഏപ്രിൽ 10 മുതൽ


ഐസിഎൽ ഫിൻകോർപ്പിന്റെ ഏറ്റവും പുതിയ എൻസിഡികളുടെ പബ്ലിക് ഇഷ്യുൂ 2026 ഏപ്രിൽ 10-ന് ആരംഭിക്കും. 12.25% വരെ ആദായമാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്ലെക്സിബിളായ നിക്ഷേപ കാലാവധികൾ തേടുന്നവർക്കും ഇഷ്യൂ ആകർഷകമാണ്. 2026 ഏപ്രിൽ 24 വരെയാണ് എൻസിഡി ഇഷ്യൂ. ഓരോ എൻസിഡിയുടെയും മുഖവില 1,000 രൂപയാണ്. 13, 24, 36, 60, 72 മാസങ്ങളിലായി പ്രതിമാസ, വാർഷിക, ക്യുമുലേറ്റീവ് പലിശ ഓപ്‌ഷനുകളുള്ള 10 ഓപ്‌ഷനുകൾ (10 ISINs) ഈ ഇഷ്യുവിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് പ്രധാന ആകർഷണം. പലിശ നിരക്കുകൾ 10 ശതമാനം മുതൽ 12.25 ശതമാനം വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 10,000 രൂപ ആയതിനാൽ വലിയൊരു വിഭാഗം നിക്ഷേപകർക്ക് ഇത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താനാകും.

ഈ ഇഷ്യു വഴി സമാഹരിക്കുന്ന തുക ഐസിഎൽ ഫിൻകോർപ്പിന്റെ വളർച്ചക്കായി ഉപയോഗിക്കും. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്കും ഓഹരി ഉടമകൾക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

35 വർഷത്തെ പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന,കർണാടക, മഹാരാഷ്ട്ര, ഒഡീഷ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഗോവ, ഡൽഹി, രാജസ്ഥാൻ എന്നിങ്ങനെ 12 സംസ്ഥാനങ്ങളിലേക്ക് സാന്നിധ്യമുള്ളത്. ഐസിഎൽ ഗ്രൂപ്പിന്റെ കീഴിലുള്ള, ബി.എസ്.ഇ-യിൽ ലിസ്റ്റ് ചെയ്ത എൻബിഎഫ്സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്‌മെന്റ്‌സ് . ഗോൾഡ് ലോണുകൾ, ഹയർ പർച്ചേസ് ലോണുകൾ, ബിസിനസ് ലോണുകൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ സേവന പോർട്ട്ഫോളിയോയാണ് ഐ.സി.എൽ ഫിൻകോർപ്പിൻ്റേത്.