8 Jan 2026 4:48 PM IST
സേവിംഗ്‌സ് അക്കൗണ്ട് പലിശ കുറയും; മാറ്റങ്ങളുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
MyFin Desk
Summary
മറ്റ് ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കുമോ? ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻ്റെ സേവിങ്സ് അക്കൗണ്ട് പലിശ നിരക്കുകൾ കുറയും. 200 ബേസിസ് പോയിൻ്റുകളാണ് പലിശ നിരക്കിൽ കുറവ് വരിക.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകൾ കുറച്ചു. ജനുവരി ഒൻപത് മുതലാണ് പ്രാബല്യം. എല്ലാ സ്ലാബുകളിലും 200 ബേസിസ് പോയിന്റ് വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. 10 ലക്ഷം രൂപക്ക് മുകളിലുള്ള ബാലൻസുകൾക്ക് ഇപ്പോൾ പരമാവധി 6.5 ശതമാനമാണ് പലിശ.
ആഭ്യന്തര, എൻആർഇ, എൻആർഒ സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പുതുക്കിയ പലിശ നിരക്കുകൾ ബാധകമാകും. പുതുക്കിയ നിരക്കുകൾ പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് ബാലൻസിന് പ്രതിവർഷം മൂന്ന് ശതമാനമായിരിക്കും പലിശ. ഇതിന് നിലവിൽ മാറ്റമില്ല. അതേസമയം ഒരു ലക്ഷം രൂപക്കും 10 ലക്ഷം രൂപക്കും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5 ശതമാനമാണ് പലിശ. . മുമ്പത്തെ ഉയർന്ന നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 200 പോയിൻ്റുകൾ വരെയാണ് കുറവ് വരിക.
പലിശ നിരക്കുകൾ ഇങ്ങനെ
ചെറുതും ഇടത്തരവുമായ അക്കൌണ്ടുകളിലെ ബാലൻസുകളിൽ കുറവ് വരും. ബാങ്കിൻ്റെ വലിയ നിക്ഷേപങ്ങളുടെ പലിശ നിരക്കുകളിൽ മാറ്റമില്ല. 10 കോടി രൂപ മുതൽ 25 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആറു ശതമാനമാണ് പലിശ. 25 കോടി രൂപ മുതൽ 100 കോടി രൂപ വരെയുള്ള ബാലൻസിന് 5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. 100 കോടി രൂപയിൽ കവിയുന്ന തുകകൾക്ക് നാലു ശതമാനം പലിശയാണ് ലഭിക്കുക.
നേരത്തെ, 5 ലക്ഷം രൂപ മുതൽ കോടി രൂപ വരെയുള്ള ബാലൻസുകൾക്ക് 7 ശതമാനം വരെ വരുമാനം ലഭിച്ചിരുന്നു. 5 കോടി രൂപ മുതൽ 10 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 6.75 ശതമാനമായിരുന്നു വരുമാനം .10 ലക്ഷം രൂപ മുതൽ10 കോടി രൂപ വരെയുള്ള ബാലൻസുകൾക്ക് 6.5 പലിശയാണ് നൽകിയിരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
