5 Jan 2026 3:24 PM IST
IIFL Gold Loan : ഐഐഎഫ്ൽ ഓഹരികൾ ഉയർന്ന നിരക്കിൽ; ഗോൾഡ് ലോൺ നിരക്കുകൾ എങ്ങനെ?
MyFin Desk
Summary
IIFL Gold Loan : ഐഐഎഫ്ൽ കാപിറ്റൽ സർവീസസ് ഓഹരികൾ മികച്ച രീതിയിലേക്ക് ഉയരുകയാണ്. കമ്പനിയുടെ ഗോൾഡ് ലോൺ പലിശ നിരക്കുകൾ എങ്ങനെ?
ഫിനാൻസ് സർവീസ് കമ്പനിയായ ഐഐഎഫ്എൽ കാപിറ്റൽ സർവീസസ് ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിരക്കിലേക്ക് ഉയർന്നിരിക്കുകയാണ്. ഒരു മണിയോടെ 387 .30 രൂപയിലാണ് ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വിലയായ 170 രൂപയിൽ നിന്നാണ് ഓഹരി 387 .30 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഓഹരി ഏകദേശം 128.2 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഇതേ കാലയളവിൽ സെൻസെക്സ് 8.3 ശതമാനമാണ് ഉയർന്നത്.
കഴിഞ്ഞ രണ്ട് ട്രേഡിങ്ങ് സെഷനുകളിൽ ചെറിയ തിരിച്ചടി നേരിട്ടെങ്കിലും ഓഹരിയിൽ ശരാശരി മൂവിങ് ആവറേജുകളേക്കാൾ ഉയർന്ന ട്രേഡിങ് കാണാം. ധനകാര്യ ഓഹരികളിലെ അനുകൂല സാഹചര്യങ്ങളും മൂലധന വിപണിയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഐഐഎഫ്എൽ ക്യാപിറ്റലിനും അനുകൂലമായത്.
ഗോൾഡ് ലോൺ പലിശ നിരക്കുകൾ ഇങ്ങനെ?
വിവിധ ധനകാര്യ സേവനങ്ങൾ നൽകുന്ന ഐഐഫ്എൽ ഗോൾഡ് ലോണുകൾ ഉൾപ്പെടെ നിക്ഷേപകർക്ക് നൽകുന്നുണ്ട്. ഐഐഎഫ്എൽ ഗോൾഡ് ലോൺ പലിശ നിരക്ക് നോക്കിയാലോ. 11 .88 ശതമാനം മുതൽ 27 ശതമാനം വരെ പലിശ നിരക്കിൽ കമ്പനി ഇപ്പോൾ ഗോൾഡ് ലോണുകൾ നൽകുന്നുണ്ട്.
ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്വർണ്ണ പണയ വായ്പകളുടെ പലിശ നിരക്കുകളിൽ വലിയ വ്യത്യാസമുണ്ട്. ബാങ്കുകളുടെ വാർഷിക പലിശ നിരക്കുകൾ 8.75 ശതമാനം 10 ശതമാനം വരെയാണെങ്കിൽ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടേത് 27 ശതമാനം വരെയാണ്. ലോൺ നൽകുന്ന കമ്പനിയുടെ റിസ്ക് അസസ്മെന്റ്, കടം വാങ്ങുന്നയാളുടെ തിരിച്ചടവ് ചരിത്രം ഗോൾഡ് ലോൺ നിബന്ധനകൾ എന്നിവയൊക്കെ അനുസരിച്ചായിരിക്കും കമ്പനികൾ പലിശ നിരക്ക് ഈടാക്കുക. താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഐഐഎഫ്എലിൻ്റേതും.
പഠിക്കാം & സമ്പാദിക്കാം
Home
