image

6 April 2026 5:07 PM IST

Financial planning

ഏറ്റവും പലിശയുള്ള സ്ഥിര നിക്ഷേപങ്ങൾ ഏതാണ്? എട്ടു ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ

MyFin Desk

The Small Savings Scheme has been simplified to attract more investors
X

Summary

എട്ടു ശതമാനം വരെ ഉയർന്ന പലിശ, ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച സ്ഥിര നിക്ഷേപ പദ്ധതികൾ ഏതാണ്? മുതിർന്ന പൗരൻമാ‍ർക്ക് അധിക പലിശ നിരക്ക് ലഭിക്കും.


നിക്ഷേപം സുരക്ഷിതമായിരിക്കണമെന്ന് ആ​ഗ്രഹിക്കുന്നവ‍ർ പ്രത്യേകിച്ച് മുതി‍ർന്ന പൗരൻമാർ എപ്പോഴും മുൻ​ഗണന നൽകുന്നത് സ്ഥിരനിക്ഷേപങ്ങൾക്കാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയ‍ർന്ന പലിശ നിരക്ക് എവിടെയാണ്? പല സ്മോൾ ഫിനാൻസ് ബാങ്കുകളും ഇപ്പോൾ നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം വരെ പലിശ നിരക്ക് നൽകുന്നുണ്ട്. പലിശ നിരക്കുകളിലെ ചെറിയ വ്യത്യാസം പോലും എഫ്ഡി വരുമാനത്തെ ബാധിക്കും എന്നതിനാൽ ദീർഘകാല കാലാവധിയിൽ നിക്ഷേപം നടത്തുമ്പോൾ താരതമ്യേന മികച്ച പലിശ നിരക്കുകൾ ഉറപ്പാക്കാം.

ചെറുകിട ധനകാര്യ ബാങ്കുകൾ ചില നിക്ഷേപങ്ങൾക്ക് പ്രതിവർഷം 8.10 ശതമാനം വരെ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വകാര്യമേഖല ബാങ്കുകളുടെ നിരക്കുകൾ പ്രതിവർഷം 7.40 ശതമാനം വരെയാണ്. പൊതുമേഖല ബാങ്കുകൾ പ്രതിവർഷം പരമാവധി 6.75 ശതമാനം വരെ പലിശ നൽകുന്നു.

ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന പലിശ

ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപ കാലാവധിക്ക് സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രതിവർഷം 8.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ജന സ്മോൾ ഫിനാൻസ് ബാങ്ക് പ്രതിവർഷം 8 ശതമാനം വരെ പലിശ നിരക്കുകൾ നൽകുന്നുണ്ട്. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രതിവർഷം എട്ടു ശതമാനം വരെ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്വകാര്യ ബാങ്കുകളിൽ സിഎസ്ബി ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ബന്ധൻ ബാങ്ക് , ഡിസിബി യെസ് ബാങ്ക് എന്നിവ ഏറ്റവും ഉയ‍ർന്ന പലിശ നൽകുന്ന ബാങ്കുകളാണ്. ഇതിൽ ഏറ്റവും ഉയ‍ർന്ന പലിശ നൽകുന്നത് ബന്ധൻ ബാങ്കാണ് 7.25 ശതമാനം വരെയാണ് പലിശ. ബാക്കിയുള്ള ബാങ്കുകൾ ഏഴു ശതമാനം നിരക്കാണ് നൽകുന്നത്.